അല്‍എെനിലെ ദാംത ഗ്രാമത്തിലാണ് കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. ജൂലൈയിൽ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില 51.5 ഡിഗ്രി സെൽഷ്യസ് അനുഭവപ്പെട്ടിരുന്നു. 

ദുബായ്: യുഎഇയിൽ ചൂടു കുറഞ്ഞുതുടങ്ങി. അൽഐനിലെ ചില പ്രദേശങ്ങളിൽ ഇന്നലെ 21.8 ഡിഗ്രി സെൽഷ്യസാണ് താപനില രേഖപ്പെടുത്തിയത്. ഇത് 2018ലെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ ചൂടാണ്. കഴിഞ്ഞയാഴ്ച വരെ 40 ഡിഗ്രി സെൽഷ്യസിലേറെയായിരുന്നു താപനില.

അല്‍എെനിലെ ദാംത ഗ്രാമത്തിലാണ് കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. ജൂലൈയിൽ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില 51.5 ഡിഗ്രി സെൽഷ്യസ് അനുഭവപ്പെട്ടിരുന്നു. 

ഇന്നു പുലർച്ചെ ജെയിസ് മലനിരകളിൽ 23 ഡിഗ്രി സെൽഷ്യസ് ചൂട് അനുഭവപ്പെട്ടു. ഇന്നത്തെ ഏറ്റവും കൂടിയ താപനില 32 മുതൽ 38 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും. ഈർപ്പം 88 ശതമാനവും.