ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെയും ഇറക്കുമതി, ഉല്‍പ്പാദനം, വിതരണം എന്നിവയാണ് നിരോധിക്കുക. 

അബുദാബി: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ യുഎഇയിൽ അടുത്ത വര്‍ഷം ജനുവരി ഒന്നുമുതല്‍ നിരോധിക്കും. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി, നിര്‍മ്മാണം, വ്യാപാരം എന്നിവയാണ് നിരോധിക്കുകയെന്ന് കാലാവസ്ഥ വ്യതിയാന, പരിസ്ഥിതി മന്ത്രി ഡോ. അമ്ന ബിന്‍ത് അബ്ദുള്ള അല്‍ ദാഹക് പറഞ്ഞു. 2024ൽ ​ആ​രം​ഭി​ച്ച ഘ​ട്ടം​ ഘ​ട്ട​മാ​യു​ള്ള പ്ലാ​സ്റ്റി​ക്​ ബാ​ഗു​ക​ളു​ടെ നി​രോ​ധ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണി​ത്​ ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്റ്റി​ക് സ​ഞ്ചി​ക​ൾ​ക്ക് 2024 ജ​നു​വ​രി ഒ​ന്ന് മു​ത​ൽ വി​വി​ധ എ​മി​റേ​റ്റു​ക​ളി​ൽ നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. അ​ബുദാ​ബി​യി​ലും അ​ജ്​​മാ​നി​ലും ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്റ്റി​ക് സ​ഞ്ചി​ക​ൾ നി​രോ​ധി​ച്ചി​രു​ന്നു. ദു​ബൈ​യി​ൽ ഇ​ത്ത​രം സ​ഞ്ചി​ക​ളു​ടെ ഉ​പ​യോ​ഗം നി​രു​ത്സാ​ഹ​പ്പെ​ടു​ത്താ​ൻ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ 25 ഫി​ൽ​സ് പ​ണ​വും ഈ​ടാ​ക്കു​ന്ന​ത്​ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ആ​രം​ഭി​ച്ചി​രു​ന്നു. എന്നാല്‍ അടുത്ത വര്‍ഷം ആദ്യത്തോടെ ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെയും ഇറക്കുമതി, ഉല്‍പ്പാദനം, വിതരണം എന്നിവ നിരോധിക്കും.