2028ലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടിക്ക് യുഎഇ വേദിയാകും. ടെക് സമ്മിറ്റുകൾ സംഘടിപ്പിക്കുന്നതിൽ ഏറെ മുൻപിലുള്ള രാജ്യമാണ് യു.എ.ഇ. ലോകത്തെ ഏത് ടെക്നോളജിയും ആദ്യം പരീക്ഷിക്കുകയും അതിനായി മേളകൾ സംഘടിപ്പിക്കുകയും ചെയ്യുന്നതിൽ മുന്നിലാണ് യു.എ.ഇ.

അബുദാബി: 2028ലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടിക്ക് യുഎഇ വേദിയാകും. ദില്ലിയിൽ നടന്ന എ.ഐ ഉച്ചകോടിയിലായിരുന്നു പ്രഖ്യാപനം. ടെക് സമ്മിറ്റുകൾ സംഘടിപ്പിക്കുന്നതിൽ ഏറെ മുൻപിലുള്ള രാജ്യമാണ് യു.എ.ഇ. ലോകത്തെ ഏത് ടെക്നോളജിയും ആദ്യം പരീക്ഷിക്കുകയും അതിനായി മേളകൾ സംഘടിപ്പിക്കുകയും ചെയ്യുന്നതിൽ മുന്നിലാണ് യു.എ.ഇ.

എ.ഐ ടൂളുകൾ ഉപയോഗിപ്പെടുത്തുന്നതിൽ 97 ശതമാനമാണ് യൂട്ടിലൈസേഷൻ നിരക്ക്. 54,300 കോടി ഡോലറിന്റെ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്. സ്റ്റാർഗേറ്റ് യു.എ.ഇ എന്ന 5 ജിഗാവാട്ട് എ.ഐ ക്യാംപസ് വരുന്നു. വമ്പൻ എ.ഐ വിപ്ലവം വരാനിരിക്കെയാണ് 2028ലെ ഉച്ചകോടി യു.എ.ഇ നടത്തുന്നത്. ഡൽഹിയിൽ നടന്ന എഐ ഉച്ചകോടിയിലും യുഎഇ സജീവ സാന്നിധ്യമായിരുന്നു. ഇതിന്റെ തുടർച്ചയായാണ് അടുത്ത വർഷം ജനീവയിൽ നടക്കുന്ന ഉച്ചകോയിൽ പങ്കെടുക്കുന്നതും, തൊട്ടടുത്ത വർഷത്തെ ഉച്ചകോടിക്ക് ആതിഥേയരാകുന്നതും വഹിക്കുന്നതും. സമീപകാലത്ത് ഒപ്പിട്ട വമ്പൻ കരാറുകലിലൂടെ അന്താരാഷ്ട്ര എ.ഐ കേന്ദ്രമായി യു.എ.ഇ മാറാനുള്ള സാധ്യതകൾ കൂടി പരിഗണിച്ചാണ് 2028 ലെ എ.ഐ ഉച്ചകോടിയുടെ വേദിയായി തിരഞ്ഞെടുക്കപ്പെട്ടത്.