മഹാമാരി പോലെയുള്ള പ്രതിസന്ധി ഘട്ടങ്ങള്‍, അടിയന്തര സാഹചര്യങ്ങള്‍, ദുരന്തങ്ങള്‍ എന്നിവയിലൂടെ രാജ്യം കടന്നുപോകുമ്പോള്‍ ദേശീയ സുരക്ഷ കണക്കിലെടുത്താണ് പുതിയ നിയമം പ്രാബല്യത്തില്‍ വരുത്തുന്നത്.
അബുദാബി: കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ രാജ്യം നേരിടുന്ന പ്രതിസന്ധി ഘട്ടങ്ങളില്‍ നിയമങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ ശിക്ഷ കടുപ്പിച്ച് യുഎഇ. ദേശീയ സുരക്ഷയ്ക്ക് വേണ്ടിയുള്ള പുതിയ നിയമത്തിന് യുഎഇയില്‍ അംഗീകാരമായി.
നിയമം ലംഘിക്കുന്നവര്‍ക്ക് ആറുമാസം ജയില്‍ ശിക്ഷയും 100,000 ദിര്‍ഹം പിഴയും ലഭിക്കും. മഹാമാരി പോലെയുള്ള പ്രതിസന്ധി ഘട്ടങ്ങള്‍, അടിയന്തര സാഹചര്യങ്ങള്‍, ദുരന്തങ്ങള്‍ എന്നിവയിലൂടെ രാജ്യം കടന്നുപോകുമ്പോള്‍ ദേശീയ സുരക്ഷ കണക്കിലെടുത്താണ് പുതിയ നിയമം പ്രാബല്യത്തില്‍ വരുത്തുന്നതെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചതായി 'ഖലീജ് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ പശ്ചാത്തലത്തിലുള്ള 'സ്റ്റേ ഹോം' പദ്ധതിയുടെ ഭാഗമായാണ് നിയമം നടപ്പാക്കുന്നത്.
