പുതിയ ജീവിതം തുടങ്ങാനുള്ള ഒരു അവസരം കൂടി നല്‍കാനും  കുടുംബങ്ങളുടെ പ്രയാസം ദൂരീകരിക്കാനുമുള്ള യുഎഇ പ്രസിഡന്റിന്റെ താരുമാനമാണ് തടവുകാര്‍ക്ക് അനുഗ്രഹമാകുന്നത്. 

അബുദാബി: യുഎഇയിലെ വിവിധ ജയിലുകളില്‍ കഴിയുന്ന 785 തടവുകാരെ മോചിപ്പിക്കുന്നു. രാജ്യത്തിന്റെ 47-ാം ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ചാണ് യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ മോചന ഉത്തരവ് പുറപ്പെടുവിച്ചത്.

പുതിയ ജീവിതം തുടങ്ങാനുള്ള ഒരു അവസരം കൂടി നല്‍കാനും കുടുംബങ്ങളുടെ പ്രയാസം ദൂരീകരിക്കാനുമുള്ള യുഎഇ പ്രസിഡന്റിന്റെ താരുമാനമാണ് തടവുകാര്‍ക്ക് അനുഗ്രഹമാകുന്നത്. പിഴകളും മറ്റ് സാമ്പത്തിക ബാധ്യതകളും ഒഴിവാക്കി നല്‍കിയായിരിക്കും മാപ്പ് ലഭിച്ചവരെ മോചിപ്പിക്കുന്നത്.

ഡിസംബര്‍ രണ്ടിനാണ് യുഎഇ 47-ാമത് ദേശീയ ദിനം ആഘോഷിക്കുന്നത്. രാജ്യത്തെ പൊതു-സ്വകാര്യ മേഖലകളില്‍ ദേശീയ ദിനത്തോടനുബന്ധിച്ച് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.