നിശ്ചിത ശതമാനം ക്ലാസുകളില്‍ ഹാജരായി പരിശീലനം പൂര്‍ത്തീകരിച്ചവരെ മാത്രം ടെസ്റ്റിന് അനുവദിക്കുന്നതാണ് ചില എമിറേറ്റുകളിലെ രീതി. എന്നാല്‍ കുറച്ച് ക്ലാസുകളില്‍ മാത്രം പങ്കെടുത്താലും ടെസ്റ്റിന് ഹാജരാകാന്‍ അനുമതി ലഭിക്കുന്ന എമിറേറ്റുകളുമുണ്ട്.
അബുദാബി: റോഡപകടങ്ങള്‍ പരമാവധി കുറയ്ക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി യുഎഇയിലെ ഡ്രൈവിങ് പരിശീലനവും ടെസ്റ്റും ഏകീകരിക്കുന്നു. നിലവില്‍ വിവിധ എമിറേറ്റുകളില്‍ ഡ്രൈവിങ് ലൈസന്‍സ് നേടുന്നതിന് വ്യത്യസ്തമായ മാനദണ്ഡങ്ങളാണുള്ളത്. ഇത് അവസാനിപ്പിക്കാനാണ് ശ്രമം. ആഭ്യന്തര മന്ത്രാലയം ഇക്കാര്യത്തില്‍ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.
നിശ്ചിത ശതമാനം ക്ലാസുകളില്‍ ഹാജരായി പരിശീലനം പൂര്‍ത്തീകരിച്ചവരെ മാത്രം ടെസ്റ്റിന് അനുവദിക്കുന്നതാണ് ചില എമിറേറ്റുകളിലെ രീതി. എന്നാല്‍ കുറച്ച് ക്ലാസുകളില്‍ മാത്രം പങ്കെടുത്താലും ടെസ്റ്റിന് ഹാജരാകാന്‍ അനുമതി ലഭിക്കുന്ന എമിറേറ്റുകളുമുണ്ട്. ഇക്കാര്യത്തിലെ പല രീതികള്‍ അവസാനിപ്പിച്ച് ഏറ്റവും അനിയോജ്യമായ പരിശീലന പദ്ധതി എല്ലായിടത്തും നടപ്പാക്കാനാണ് ശ്രമം. എന്നാല്‍ ഇതിന് അല്‍പ്പം കാലതാമസം വരുമെന്നാണ് അധികൃതരുടെ അഭിപ്രായം.
