അബുദാബി: ലോകമെമ്പാടും കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളിലുള്ള യുഎഇ പൗരന്മാരോട് രാജ്യത്ത് മടങ്ങിയെത്താന്‍ നിര്‍ദേശം. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കുന്നതിനാല്‍ യാത്രാക്ലേശം നേരിടുന്ന സാഹചര്യത്തിലാണ് യുഎഇ വിദേശകാര്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്.

വിദേശ രാജ്യങ്ങളിലുള്ളവര്‍ അതാതിടങ്ങളിലെ നയതന്ത്ര കാര്യാലയങ്ങളുമായോ വിദേശകാര്യ മന്ത്രാലയത്തിന്റെ കോള്‍ സെന്ററുമായോ ബന്ധപ്പെടാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മന്ത്രാലയത്തിന്റെ വെബ്സൈറ്റോ മൊബൈല്‍ ആപ്ലിക്കേഷനോ വഴി രജിസ്റ്റര്‍ ചെയ്യാനും അറിയിപ്പില്‍ പറയുന്നു.

അതേസമയം ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കുകയാണെന്ന് ഫ്ലൈ ദുബായ് അറിയിച്ചു. വിവിധ ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് ഈ മാസം 17 മുതല്‍ 31 വരെയുള്ള വിമാനങ്ങളാണ് ഫ്ലൈ ദുബായ് റദ്ദാക്കിയത്. മറ്റ് ചില രാജ്യങ്ങളിലേക്കുള്ള സര്‍വീസുകളില്‍ മാറ്റം വരുത്തിയതായും കമ്പനി അറിയിച്ചിട്ടുണ്ട്.

Read more: നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ പ്രവാസികളെ നാടുകടത്തും; മുന്നറിയിപ്പുമായി അധികൃതര്‍