Asianet News MalayalamAsianet News Malayalam

യുഎഇയിലെ പൊതുമാപ്പ് വീണ്ടും നീട്ടി

ഡിസംബര്‍ രണ്ട് മുതല്‍ വീണ്ടും പൊതുമാപ്പ് നിലവില്‍ വന്നു. 30 ദിവസം കൂടി ആനുകൂല്യങ്ങള്‍ ലഭ്യമാവും. നേരത്തെ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്യാം. 

UAE visa amnesty extended
Author
Abu Dhabi - United Arab Emirates, First Published Dec 3, 2018, 1:50 PM IST

ഷാര്‍ജ: യുഎഇയില്‍ നിയമം ലംഘിച്ച് അനധികൃതമായി താമസിക്കുന്ന പ്രവാസികള്‍ക്ക് രേഖകള്‍ ശരിയാക്കാനോ ശിക്ഷയില്ലാതെ രാജ്യം വിടാനോ അവസരം നല്‍കുന്ന പൊതുമാപ്പ് ഒരുമാസം കൂടി നീട്ടി. ഓഗസ്റ്റില്‍ ആരംഭിച്ച പൊതുമാപ്പ് രണ്ടാം തവണയാണ് നീട്ടുന്നത്. ദേശീയ ദിനത്തോടനുബന്ധിച്ചാണ് യുഎഇ ഭരണകൂടത്തിന്റെ തീരുമാനം.

ഡിസംബര്‍ രണ്ട് മുതല്‍ വീണ്ടും പൊതുമാപ്പ് നിലവില്‍ വന്നു. 30 ദിവസം കൂടി ആനുകൂല്യങ്ങള്‍ ലഭ്യമാവും. നേരത്തെ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്യാം. പൊതുമാപ്പ് നീട്ടണമെന്ന് ചില രാജ്യങ്ങളുടെ എംബസികള്‍ യുഎഇയോട് ആഭ്യര്‍ത്ഥിച്ചിരുന്നു. ഓഗസ്റ്റ് ആദ്യം ആരംഭിച്ച പൊതുമാപ്പ് ഒക്ടോബര്‍ അവസാനം വരെയെന്നായിരുന്നു ആദ്യ പ്രഖ്യാപനം. പിന്നീട് വിവിധ രാജ്യങ്ങളിലെ എംബസികള്‍ ആവശ്യപ്പെട്ടതനുസരിച്ച് ഒരുമാസം കൂടി നീട്ടി. നവംബര്‍ അവസാനം ഈ കാലാവധിയും അവസാനിച്ചു. ഇതിന് ശേഷമാണ് ദേശീയ ദിനത്തിന്റെ പശ്ചാത്തലത്തില്‍ ഒരു മാസം കൂടി ഇപ്പോള്‍ കാലാവധി നീട്ടിയത്.

Follow Us:
Download App:
  • android
  • ios