Asianet News MalayalamAsianet News Malayalam

ഖഷോഗിയുടെ മരണം; സൗദിയുടെ കണ്ടെത്തലുകള്‍ സ്വാഗതം ചെയ്ത് യുഎഇ

കേസില്‍ അഞ്ച് പേര്‍ക്ക് വധശിക്ഷ നല്‍കണമെന്നാണ് സൗദി പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ച് ഖഷോഗിയെ കൊലപ്പെടുത്താന്‍ നിര്‍ദ്ദേശിക്കുകയും അത് നടപ്പാക്കുകയും ചെയ്തവരാണ് ഇവരെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു. 
 
UAE welcomes Saudi prosecutors findings on Khashoggis death
Author
Abu Dhabi - United Arab Emirates, First Published Nov 16, 2018, 1:16 AM IST

അബുദാബി: മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ സൗദി പ്രോസിക്യൂഷന്റെ കണ്ടെത്തലുകള്‍ സ്വാഗതം ചെയ്ത് യുഎഇ.  കേസില്‍ സൗദി സ്വീകരിക്കുന്ന നിലപാടുകളെ വിലമതിക്കുന്നുവെന്നും യുഎഇ വ്യക്തമാക്കി. 

കേസില്‍ അഞ്ച് പേര്‍ക്ക് വധശിക്ഷ നല്‍കണമെന്നാണ് സൗദി പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ച് ഖഷോഗിയെ കൊലപ്പെടുത്താന്‍ നിര്‍ദ്ദേശിക്കുകയും അത് നടപ്പാക്കുകയും ചെയ്തവരാണ് ഇവരെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു. 

കേസില്‍ പ്രതികളെന്ന് സംശയിക്കപ്പെടുന്ന 21 പേരുണ്ടെന്നും ഇവര്‍ക്ക് 11 പേര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ടെന്നുമാണ് സൗദിയുടെ ഔദ്ദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എസ്.പി.എ ആണ് അറിയിച്ചത്. കൊലപാതകത്തിന് നിര്‍ദ്ദേശം നല്‍കുകയും അത് നടപ്പാക്കുകയും ചെയ്തവര്‍ക്ക് വധശിക്ഷയും കുറ്റം ചുമത്തപ്പെട്ട മറ്റുള്ളവര്‍ക്ക് അതിനനുസരിച്ചുള്ള ശിക്ഷയും നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.  ഇതോടൊപ്പം ഓഡിയോ റെക്കോര്‍ഡിങുകള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ കൈമാറണമെന്ന് സൗദി ഔദ്ദ്യോഗികമായി തുര്‍ക്കിയോട് ആവശ്യപ്പെട്ടു.

Follow Us:
Download App:
  • android
  • ios