Asianet News MalayalamAsianet News Malayalam

COP 28|2023ലെ ആഗോള കാലാവസ്ഥാ വ്യതിയാന ഉച്ചകോടി യുഎഇയില്‍

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളും പ്രശ്നങ്ങളും ചര്‍ച്ച ചെയ്യുന്ന ഉച്ചകോടിയാണിത്. ഇത്തവണ ഗ്ലാസ്‌ഗോയില്‍ നടന്ന COP26ല്‍ യുഎഇ പ്രധാന പങ്ക് വഹിച്ചിരുന്നു. 

UAE will be the host of climate summit COP 28 in 2023
Author
Abu Dhabi - United Arab Emirates, First Published Nov 12, 2021, 1:31 PM IST

അബുദാബി: കാലാവസ്ഥാ വ്യതിയാനവും(Climate change) വെല്ലുവിളികളും ചര്‍ച്ചയാകുന്ന 28-ാമത് ആഗോള ഉച്ചകോടി, കോണ്‍ഫറന്‍സ് ഓഫ് ദ് പാര്‍ട്ടീസ്28(COP28) 2023ന് യുഎഇ ആതിഥേയത്വം വഹിക്കും. യുഎന്‍ ഫ്രെയിംവര്‍ക്ക് കണ്‍വന്‍ഷന്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച്(UNFCCC) ആണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളും പ്രശ്നങ്ങളും ചര്‍ച്ച ചെയ്യുന്ന ഉച്ചകോടിയാണിത്. ഇത്തവണ ഗ്ലാസ്‌ഗോയില്‍ നടന്ന COP26ല്‍ യുഎഇ പ്രധാന പങ്ക് വഹിച്ചിരുന്നു. കോണ്‍ഫറന്‍സ് ഓഫ് ദ് പാര്‍ട്ടീസ്28 ഉച്ചകോടിക്ക് 2023ല്‍ യുഎഇ വേദിയാകുന്ന വിവരം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വ്യാഴാഴ്ച രാത്രിയാണ് അറിയിച്ചത്. യുഎഇയുടെ നേട്ടത്തില്‍ അഭിനന്ദനം അറിയിച്ച അദ്ദേഹം ഉച്ചകോടി വിജയിപ്പിക്കാന്‍ വേണ്ട എല്ലാ കാര്യങ്ങളും ചെയ്യുമെന്നും കൂട്ടിച്ചേര്‍ത്തു. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ദുരന്തങ്ങള്‍ ഒഴിവാക്കാനുള്ള യു എന്‍ കരാറില്‍ ഒപ്പുവെച്ച 196 രാജ്യങ്ങളുടെ വാര്‍ഷിക സമ്മേളനമാണ് ഇത്തവണ ബ്രിട്ടനിലെ ഗ്ലാസ്‌ഗോയില്‍ നടന്നത്.

Climate Summit COP26 | 2030 -ഓടെ വനനശീകരണം ഇല്ലാതാക്കുമെന്ന് 100-ലേറെ രാജ്യങ്ങള്‍

COP26: മനുഷ്യ രാശിയുടെ ഭാവി സൗരോർജ്ജത്തിൽ, ആഗോള ഗ്രിഡ് യാഥാർത്ഥ്യമാക്കണമെന്ന് പ്രധാനമന്ത്രി

Follow Us:
Download App:
  • android
  • ios