Asianet News MalayalamAsianet News Malayalam

മൂന്നു ദിവസവും 14 മണിക്കൂറും 208 രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ഗിന്നസ് റെക്കോഡ് നേടി യുഎഇ യുവതി

ഓരോ രാജ്യക്കാരുടെയും ജീവിത രീതിയും സംസ്‌കാരവും മനസ്സിലാക്കുക എന്നതും. അതീവ ദുഷ്‌കരമായിരുന്നു യാത്ര. അങ്ങേയറ്റം ക്ഷമ വേണമായിരുന്നു യാത്രയിലുടനീളം. നിരന്തരമായ വിമാനയാത്രയുടെ ക്ഷീണവും സഹിക്കണമായിരുന്നു. 
 

UAE woman creates world record by travelling the world in just 3 days
Author
UAE - Dubai - United Arab Emirates, First Published Nov 25, 2020, 5:27 PM IST

വെറും മൂന്ന് ദിവസം കൊണ്ട് ലോകത്തെ ഏഴു ഭൂഖണ്ഡങ്ങളും സന്ദര്‍ശിച്ച് ഗിന്നസ് റെക്കോര്‍ഡ് നേടിയിരിക്കുകയാണ് യുഎഇയില്‍ നിന്നുള്ള ഡോ. ഖവ്‌ല അല്‍ റൊമെയ്തിയെന്ന യുവതി. മൂന്നു ദിവസവും 14 മണിക്കൂറും 46 മിനിറ്റും 48 സെക്കന്‍ഡും സമയമെടുത്താണ് 208 രാജ്യങ്ങള്‍ ഇവര്‍ സഞ്ചരിച്ചതെന്നാണ് പ്രമുഖ മാധ്യമത്തിന്റെ റിപ്പോര്‍ട്ട്. ഈ വര്‍ഷം ഫെബ്രുവരി 13-ന് ഓസ്ട്രേലിയയിലാണ് ഇവരുടെ യാത്ര അവസാനിച്ചത്.

'' 200 രാജ്യങ്ങളില്‍ നിന്നെങ്കിലുമുള്ളവര്‍ യുഎഇയിലുണ്ട്. അവരുടെയൊക്കെ രാജ്യങ്ങള്‍ സന്ദര്‍ശിക്കണം എന്നത് എന്റെ മോഹമായിരുന്നു. ഓരോ രാജ്യക്കാരുടെയും ജീവിത രീതിയും സംസ്‌കാരവും മനസ്സിലാക്കുക എന്നതും. അതീവ ദുഷ്‌കരമായിരുന്നു യാത്ര. അങ്ങേയറ്റം ക്ഷമ വേണമാ

സത്യം പറഞ്ഞാല്‍ ഞാന്‍ പല തവണ ഈ വിചിത്രമായ ശ്രമത്തില്‍ നിന്ന് പിന്‍മാറണമെന്ന് ശരിക്കും ആഗ്രഹിച്ചു. എങ്ങനെയെങ്കിലും വീട്ടില്‍ തിരിച്ചെത്തണം എന്നായിരുന്നു ആഗ്രഹം. എന്നാല്‍ അവസാനത്തെ ലക്ഷ്യം എന്നെ വല്ലാതെ മോഹിപ്പിച്ചിരുന്നു. നിരന്തരമായി പ്രചോദിപ്പിച്ചതിന് കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും നന്ദി പറയുന്നു. 

ഗിന്നസ് റെക്കോര്‍ഡ് ലഭിക്കുകയെന്നത് എനിക്കും എന്റെ രാജ്യത്തിനുമുള്ള വലിയ അംഗീകാരമാണ്. എനിക്ക് കിട്ടിയ അംഗീകാരം എന്റെ രാജ്യത്തിനും സമൂഹത്തിനും ഞാന്‍ സമര്‍പ്പിക്കുന്നു. യുഎഇയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള സ്ത്രീകള്‍ക്ക് എന്റെ നേട്ടം പ്രചോദനമാകുമന്നാണ് പ്രതീക്ഷിക്കുന്നത്. 

ജീവിതത്തില്‍ ഒരു ലക്ഷ്യമുണ്ടായിരിക്കണം. അതു നേടാനുള്ള അദമ്യമായ ആഗ്രഹവും. ഒന്നും അസാധ്യമല്ലെന്ന് ഓര്‍മിക്കൂ '' - അല്‍ റൊമെയ്തി പറയുന്നു.

Follow Us:
Download App:
  • android
  • ios