അബുദാബി: യുഎഇയില്‍ കൊവിഡ് വാക്‌സിനേഷന്‍ ക്യാമ്പയിന്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. രാജ്യത്ത് ഒരു കോടിയിലേറെ കൊവിഡ് ഡോസ് വിതരണം ചെയ്തതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു.

51 ലക്ഷത്തിലേറെ പേരാണ് ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചത്. 38 ലക്ഷം പേര്‍ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുണ്ട്. നാല് വാക്‌സിനുകളാണ് രാജ്യത്ത് ലഭ്യമാക്കുന്നത്. ഇവ സ്വദേശികള്‍ക്കും വിദേശികള്‍ക്കും സൗജന്യമായി നല്‍കി വരികയാണ്. ദിവസേന ഒരു ലക്ഷത്തിലേറെ ആളുകള്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്.