എല്ലാ സൗകര്യങ്ങളോടും കൂടിയ ഹൈപ്പര്‍മാര്‍ക്കറ്റ്, കടകള്‍, അപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവ ഉള്‍പ്പെടുന്ന റെസിഡന്‍ഷ്യല്‍ കൊമേഴ്‌സ്യല്‍ കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിനായി മൂലധം സ്വരൂപിക്കുകയാണ് അഡീഷണല്‍/ എക്സ്റ്റന്‍റഡ് ഷെയര്‍ ഓഫറിങിലൂടെ ലക്ഷ്യമാക്കുന്നതെന്ന് ഉം അൽ ഖുവൈൻ കോപ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ നാസ്സര്‍ അല്‍ തലായ് പറഞ്ഞു.

ദുബൈ: 370,399 ഓഹരികള്‍ക്ക് അഡീഷണല്‍/ എക്സ്റ്റന്‍റഡ് ഷെയര്‍ ഓഫറിങ് പ്രഖ്യാപിച്ച് യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപിന്റെ നിയന്ത്രണത്തിലുള്ള ഉം അൽ ഖുവൈൻ കോപ്. റീട്ടെയില്‍ വ്യാപാരരംഗത്ത് നിക്ഷേപം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ, സെപ്തംബര്‍ 15 മുതല്‍ 21 വരെയുള്ള കാലയളവില്‍ ഉം അൽ ഖുവൈൻ എമിറേറ്റിലെ പാസ്‌പോര്‍ട്ടുള്ള സ്വദേശികള്‍ക്ക് വേണ്ടിയാണ് പുതിയ അവസരം ഒരുക്കുന്നത്. ഉം അൽ ഖുവൈൻ അല്‍ അറബി കള്‍ച്ചറല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആസ്ഥാനത്തുള്ള AAFAQ ഇസ്ലാമിക് ഫിനാന്‍സ് വഴിയാകും സബ്‌സ്‌ക്രിപ്ഷന്‍ അനുവദിക്കുക.

എല്ലാ സൗകര്യങ്ങളോടും കൂടിയ ഹൈപ്പര്‍മാര്‍ക്കറ്റ്, കടകള്‍, അപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവ ഉള്‍പ്പെടുന്ന റെസിഡന്‍ഷ്യല്‍ കൊമേഴ്‌സ്യല്‍ കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിനായി മൂലധം സ്വരൂപിക്കുകയാണ് അഡീഷണല്‍/ എക്സ്റ്റന്‍റഡ് ഷെയര്‍ ഓഫറിങിലൂടെ ലക്ഷ്യമാക്കുന്നതെന്ന് ഉം അൽ ഖുവൈൻ കോപ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ നാസ്സര്‍ അല്‍ തലായ് പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച സേവനങ്ങള്‍ മിതമായ വിലയ്ക്ക് നല്‍കുന്നതിനായാണ് ഉം അൽ ഖുവൈൻ കോഓപ്പറേറ്റീവ് സ്ഥാപിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അഡീഷണല്‍/ എക്സ്റ്റന്‍റഡ് ഷെയര്‍ ഓഫറിങിലൂടെ മൂലധനം വര്‍ധിക്കും. ഗുണഫലം ഉയര്‍ത്തുക, നിക്ഷേപത്തിനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുക, അന്താരാഷ്ട്ര നിലവാരമുള്ള വ്യത്യസ്തങ്ങളായ നിരവധി ഉല്‍പ്പന്നങ്ങള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരിക, സമൂഹത്തിലെ ആളുകളുടെ ആവശ്യങ്ങള്‍ നിറവേറ്റുക എന്നിവയാണ് ഇതിലൂടെ സാധ്യമാകുന്നത്. ഇതിന് പുറമെ മികച്ച ഭരണനേതൃത്വത്തിന്റെ കാഴ്ചപ്പാടുകള്‍ക്ക് പിന്തുണ നല്‍കാനും സാധിക്കും. അഡീഷണല്‍/ എക്സ്റ്റന്‍റഡ് ഷെയര്‍ ഓഫറിങ് പൂര്‍ത്തിയാകുന്നതോടെ മൂലധനം അഞ്ച് കോടി ദിര്‍ഹമായി ഉയരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രാദേശിക വിപണിയില്‍, പ്രത്യേകിച്ച റീട്ടെയില്‍, മാനേജ്‌മെന്റ്, കോഓപ്പറേറ്റീവുകള്‍, കൊമേഴ്‌സ്യല്‍ സെന്ററുകള്‍ എന്നിവയുടെ പ്രവര്‍ത്തനം എന്നിങ്ങനെയുള്ള മേഖലകളില്‍ യൂണിയന്‍ കോപിന് കഴിവും വൈദഗ്ധ്യവുമുണ്ടെന്ന് യൂണിയന്‍ കോപ് സിഇഒ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ ഫലസി പറഞ്ഞു. കോഓപ്പറേറ്റീവുകള്‍ കൈകാര്യം ചെയ്യുന്നതില്‍ യൂണിയന്‍ കോപിന്റെ മുമ്പത്തെ പ്രവര്‍ത്തന പരിചയം വലിയ വിജയമായി മാറിയിട്ടുണ്ടെന്നും സമയബന്ധിതനമായി തന്നെ ലക്ഷ്യങ്ങള്‍ നേടാനായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഡീഷണല്‍/ എക്സ്റ്റന്‍റഡ് ഷെയര്‍ ഓഫറിങ് മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമുള്ളതാണ്. ഉം അൽ ഖുവൈനിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്നവര്‍ക്ക് ഏറ്റവും നല്ല, നിലവാരമുള്ള സേവനങ്ങള്‍ മിതമായ വിലയില്‍ നല്‍കുകയാണ് ഉദ്ദേശ്യമെന്ന് യൂണിയന്‍ കോപ് സിഇഒ വ്യക്തമാക്കി. 

അല്‍ അറബി കള്‍ച്ചറല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആസ്ഥാനത്ത് നിന്ന് നിശ്ചിത കാലയളവില്‍ സ്വദേശികള്‍ക്ക് സബ്‌സ്‌ക്രൈബ് ചെയ്യാം. കുറഞ്ഞ സബ്‌സ്‌ക്രിപ്ഷന്‍ 500 ഷെയറുകളാണ്. ഇതിന്റെ തുക അംഗീകൃത ബാങ്ക് ചെക്ക് വഴിയോ യോഗ്യരായ വ്യക്തികളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് നേരിട്ടോ ഈടാക്കും.