റാസല്‍ഖൈമ: യുഎഇയിലെ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ കലാപ്രതിഭകളെ തെരഞ്ഞെടുക്കാനുള്ള യുഫെസ്റ്റ് മതസരങ്ങള്‍ റാസല്‍ഖൈമയില്‍ പുരോഗമിക്കുന്നു. 34 ഇനങ്ങളിലായാണ് പോരാട്ടം. റാസല്‍ഖൈമ ഇന്ത്യന്‍ സ്കൂളിലെ മൂന്നു വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്.

റാസല്‍ഖൈമ ഫുജൈറ, ഉമുല്‍ഖുവൈന്‍, എമിറേറ്റുകളിലെ വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. 28 സ്കൂളുകളില്‍ നിന്നായി 2480 വിദ്യാര്‍ത്ഥികള്‍ 34 ഇനങ്ങളില്‍ മാറ്റുരച്ചു. തിരുവാതിര ഭരതനാട്ട്യം, നാടോടി നൃത്തം, ലളിതഗാനം, സിനിമാറ്റിക് തുടങ്ങിയ ഇനങ്ങളില്‍ ടീമുകള്‍ മികച്ച നിലവാരം പുലര്‍ത്തി.

ആസ്വാദകരുടെ പങ്കാളിത്തം കൊണ്ടും കലോത്സവം ശ്രദ്ധേയമാവുകയാണ്. യുഎഇ ദേശീയ യുഫെസറ്റ് മത്സരങ്ങള്‍ വീക്ഷിക്കാന്‍ മാറ്റിവച്ചവരും കുറവല്ല. മുതിര്‍ന്നവര്‍ക്കത് പഴയ കാലത്തേക്കുള്ള തിരിച്ചുപോക്കായി. മേഖലാതല മത്സരങ്ങള്‍ക്കുശേഷം ഈ മാസം 12,13 തിയതികളില്‍ ഷാര്‍ജ അമിത്തി സ്കൂളില്‍ നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയിലൂടെയായിരിക്കും യുഎഇയിലെ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ കലാപ്രതിഭകളെ തിരഞ്ഞെടുക്കുക. "