ഗ്യാരണ്ടീഡ് റാഫ്ൾ പ്രൈസായ ഒരു മില്യൺ ദിർഹം നേടിയത് ബിട്ടീഷുകാരനായ പ്രവാസി.
മഹ്സൂസിന്റെ 136-ാമത് ആഴ്ച്ച നറുക്കെടുപ്പിൽ ഗ്യാരണ്ടീഡ് റാഫ്ൾ പ്രൈസായ ഒരു മില്യൺ ദിർഹം നേടിയത് ബിട്ടീഷുകാരനായ 67 വയസ്സുകാരൻ തിമോത്തി. മഹ്സൂസിന്റെ ചരിത്രത്തിലെ 51-ാമത് മില്യണയറാണ് 30 വർഷമായി ദുബായിൽ താമസിക്കുന്ന തിമോത്തി. രണ്ട് പെൺമക്കളുടെ പിതാവായ തിമോത്തി പറയുന്നത്, തനിക്ക് ലഭിച്ച പ്രൈസ് മണി കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കാൻ ഉപയോഗിക്കുമെന്നാണ്.
"ഞാൻ യു.കെയിൽ നിന്നാണ്, പക്ഷേ, 32 വർഷമായി യു.എ.ഇ ആണ് എന്റെ വീട്. ഇപ്പോഴും ഞാൻ തീരുമാനിച്ചിട്ടില്ല പ്രൈസ് മണി എങ്ങനെ ചെലവാക്കണമെന്ന്. ജീവിതം ഇവിടെത്തന്നെ തുടരാനാണ് ഞാൻ ആഗ്രഹിക്കുന്നത്. മനോഹരമായ ഈ രാജ്യത്ത് ജീവിക്കാൻ കഴിയുന്നതിൽ എനിക്ക് സന്തോഷമുണ്ട്" - അദ്ദേഹം പറഞ്ഞു.
മെയ് 2023 മുതൽ സ്ഥിരമായി മഹ്സൂസ് കളിക്കുന്നുണ്ട് തിമോത്തി. സുഹൃത്തുക്കളാണ് അദ്ദേഹത്തോട് മഹ്സൂസിനെക്കുറിച്ച് പറഞ്ഞത്. ദുബായിലെ ഒരു പ്രൈവറ്റ് കൺസൾട്ടൻസി സ്ഥാപനത്തിൽ ജോലി ചെയ്യുന്ന തിമോത്തിക്ക് മഹ്സൂസിലൂടെ സമ്മാനം ലഭിച്ചതിന്റെ അമ്പരപ്പ് മാറിയിട്ടില്ല.
"ഇപ്പോഴും എനിക്കിത് വിശ്വസിക്കാൻ പറ്റിയിട്ടില്ല. ഞാൻ തന്നെയാണോ ഏറ്റവും പുതിയ മില്യണയർ? എന്റെ കുടുംബത്തിനും... പ്രത്യേകിച്ച് എന്റെ ഭാര്യയ്ക്കും ഒറ്റ രാത്രികൊണ്ട് എന്റെ ബാങ്ക് അക്കൗണ്ടിൽ 10 ലക്ഷം ദിർഹം വന്നെന്ന് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല".
ഇതേ നറുക്കെടുപ്പിൽ മൊത്തം 1088 പേർക്കാണ് സമ്മാനങ്ങൾ ലഭിച്ചത്. രണ്ട്, മൂന്ന് സ്ഥാനങ്ങളിലുള്ളവർ പങ്കിട്ടത് AED 467,000 പ്രൈസ് മണിയാണ്. വെറും 35 ദിർഹം മുടക്കി മഹ്സൂസ് വാട്ടർ ബോട്ടിൽ വാങ്ങി മത്സരത്തിൽ പങ്കെടുക്കാം. ശനിയാഴ്ച്ചകളിൽ ആഴ്ച്ച നറുക്കെടുപ്പും പിന്നീട് ഗ്രാൻഡ് ഡ്രോയും ഉണ്ട്. ഏറ്റവും ഉയർന്ന സമ്മാനം AED 20,000,000. പുതിയ വീക്കിലി റാഫ്ൾ ഡ്രോയിൽ ഓരോ ആഴ്ച്ചയും AED 1,000,000 വീതവും നേടാം.
