അന്താരാഷ്ട്ര ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ പ്രമുഖ ബോക്‌സിങ് താരങ്ങളുടെ ചരിത്രപരമായ ഏറ്റുമുട്ടല്‍ കാണാന്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും സ്റ്റേഡിയത്തിലെത്തിയിരുന്നു. 

റിയാദ്: ശനിയാഴ്ച ജിദ്ദയില്‍ നടന്ന അന്താരാഷ്ട്ര ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ യുക്രെയിന്‍ താരം അലക്‌സാന്‍ഡര്‍ ഉസികിന് കിരീടം. ജിദ്ദയിലെ കിങ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റിയില്‍ 'ചെങ്കടല്‍ പോരാട്ടം' എന്ന പേരില്‍ നടന്ന പോരാട്ടത്തില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ എതിരാളിയായ ബ്രിട്ടീഷ് ബോക്‌സര്‍ ആന്റണി ജോഷ്വയെ പരാജയപ്പെടുത്തിയാണ് ഉസിക് ജേതാവായത്. ലോകത്തെ ശ്രദ്ധ പിടിച്ചുപറ്റിയ അന്താരാഷ്ട്ര ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ പ്രമുഖ ബോക്‌സിങ് താരങ്ങളുടെ ചരിത്രപരമായ ഏറ്റുമുട്ടല്‍ കാണാന്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും സ്റ്റേഡിയത്തിലെത്തിയിരുന്നു. 

ലോകകപ്പ്; ഷട്ടില്‍ സര്‍വീസുകളുടെ ഷെഡ്യൂള്‍ പ്രഖ്യാപിച്ച് ഒമാന്‍ എയര്‍

 റിഫ മെഗാകപ്പ് സീസണ്‍ രണ്ടില്‍ വിജയികളായി റോയല്‍ ഫോക്കസ് ലൈന്‍

റിയാദ്: റിയാദ് ഇന്ത്യന്‍ ഫുട്ബാള്‍ അസോസിയേഷന്‍ സംഘടിപ്പിച്ച 'റിഫ മെഗാകപ്പ് സീസണ്‍ രണ്ടില്‍' വിജയികളായി റോയല്‍ ഫോക്കസ് ലൈന്‍. 32 ടീമുകളാണ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ മാറ്റുരച്ചത്. യൂത്ത് ഇന്ത്യ സോക്കറിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് തോല്‍പിച്ചത്.

സുലൈ എഫ്.സിയെ ക്വാര്‍ട്ടറിലും ബ്ലാസ്റ്റേഴ്സ് വാഴക്കാടിനെ സെമിയിലും പരാജയപ്പെടുത്തിയാണ് റോയല്‍ ഫോക്കസ് ലൈന്‍ ഫൈനലില്‍ പ്രവേശിച്ചത്. അറേബ്യന്‍ ചാലഞ്ചേഴ്സിനെയും അസീസിയ്യ സോക്കറിനെയും മറികടന്നാണ് യൂത്ത് ഇന്ത്യ ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്. ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ കാണാന്‍ വാരാന്ത്യത്തിലെ അവധിദിനത്തില്‍ റിയാദ് അല്‍ഖര്‍ജ് റോഡിലെ അല്‍ഇസ്‌കാന്‍ ഗ്രൗണ്ടില്‍ ധാരാളം പേര്‍ എത്തിയിരുന്നു. ഫോക്കസ് ലൈനിലെ സനോജ് ഫൈനലിലെ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരത്തിന് അര്‍ഹനായി.

ഖത്തര്‍ ലോകകപ്പ്: യുഎഇയിലേക്ക് എയര്‍ ഇന്ത്യ കൂടുതല്‍ സര്‍വീസുകള്‍ നടത്തും

ലോകകപ്പിനെത്തുന്നവര്‍ക്കായി ഖത്തര്‍ ഒരുക്കുന്നത് വന്‍ വിനോദ പരിപാടികള്‍

ദോഹ: ഫിഫ ലോകകപ്പിനായി ഖത്തറിലെത്തുമ്പോള്‍ രാജ്യം ഒരുക്കിയിരിക്കുന്ന കൗതുക കാഴ്ചകള്‍ കൂടി കാണാനുള്ള ആകാംഷയിലാണ് ഫുട്‌ബോള്‍ ആരാധകര്‍. പരമ്പരാഗത പായ്ക്കപ്പല്‍ പ്രദര്‍ശനം മുതല്‍ ചലച്ചിത്ര മേള വരെ നിരവധി കാഴ്ചകളാണ് ഖത്തര്‍ ഒരുക്കുന്നത്.

ഖത്തറിന്റെ സാംസ്‌കാരിക ഗ്രാമമായ കത്താറ കള്‍ചറല്‍ വില്ലേജില്‍ കത്താറ രാജ്യാന്തര പായ്ക്കപ്പല്‍ മേള, കത്താറ ആര്‍ട്ട് ഫെസ്റ്റിവല്‍, അല്‍ തുറായ പ്ലാനിറേറ്റിയം ഷോകള്‍, സ്ട്രീറ്റ് ചൈല്‍ഡ് ലോകകപ്പ് എന്നിവയക്കമുള്ള പ്രദര്‍ശനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 10-ാമത് അജ്യാല്‍ ചലച്ചിത്രമേളയും ആസ്വദിക്കാം.

സാഹസിക റൈഡുകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ലുസെയ്ല്‍ വിന്റര്‍ വണ്ടര്‍ലാന്‍ഡിലെത്താം. നവംബര്‍ 10ന് ലുസെയ്ല്‍ വിന്റര്‍ വണ്ടര്‍ലാന്‍ഡ് പ്രവര്‍ത്തനം തുടങ്ങും. ഇതില്‍ 50 റൈഡുകളാണുള്ളത്. ദോഹ കോര്‍ണിഷില്‍ കാര്‍ണിവല്‍, അല്‍ ബിദ പാര്‍ക്കില്‍ ഫിഫ ഫാന്‍ ഫെസ്റ്റിവല്‍, ലാസ്റ്റ് മൈല്‍ കള്‍ചറല്‍ ആക്ടിവേഷന്‍, സംഗീത പരിപാടികള്‍, സ്ട്രീറ്റ് പെര്‍ഫോര്‍മന്‍സുകള്‍, വാഹന പരേഡുകള്‍ എന്നിവയും ഫിഫ ലോകകപ്പ് ആരാധകര്‍ക്കായി ഖത്തറില്‍ ഒരുക്കിയിട്ടുണ്ട്.