ഉമ്മുല്‍ ഖുവൈന്‍ പൊലീസിനും സിവില്‍ ഡിഫന്‍സിനുമൊപ്പം ഫെഡറല്‍ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോരിറ്റിയും ഉമ്മുല്‍ ഖുവൈന്‍ മുനിസിപ്പാലിറ്റിയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 

ഉമ്മുല്‍ഖുവൈന്‍: യുഎഇയിലെ ഉമ്മുല്‍ ഖുവൈനിലുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമാക്കിയെന്ന് അധികൃതര്‍ അറിയിച്ചു. ഉമ്മുല്‍ ഖുവൈന്‍ ഓള്‍ഡ് ഇന്‍ഡ്രസ്‍ട്രിയല്‍ ഏരിയയിലെ ഒരു ഗോഡൗണില്‍ തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് തീപിടിച്ചത്.

ഉമ്മുല്‍ ഖുവൈന്‍ പൊലീസിനും സിവില്‍ ഡിഫന്‍സിനുമൊപ്പം ഫെഡറല്‍ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോരിറ്റിയും ഉമ്മുല്‍ ഖുവൈന്‍ മുനിസിപ്പാലിറ്റിയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പ്രദേശത്ത് നിന്ന് 80 പേരെ ഒഴിപ്പിച്ചു. മറ്റിടങ്ങളിലേക്ക് തീ പടരാതെ നിയന്ത്രിക്കാനായെന്ന് അധികൃതര്‍ അറിയിച്ചു. ആളപായമുണ്ടായില്ലെന്ന് സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ഡോ. സലീം ഹമദ് ബിന്‍ ഹംസ അറിയിച്ചു.

View post on Instagram