Asianet News MalayalamAsianet News Malayalam

ഉംറ തീര്‍ത്ഥാടകര്‍ വിസാ കാലാവധി അവസാനിക്കും മുമ്പ് രാജ്യം വിട്ടില്ല; സർവീസ് കമ്പനികൾക്ക് പിഴ

വിദേശങ്ങളിൽ നിന്നെത്തിയ ഉംറ തീർത്ഥാടകർ വിസാ കാലാവധി അവസാനിക്കുന്നതിന് മുൻപ് രാജ്യം വിടാഞ്ഞത് ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കാൻ കാലതാമസം വരുത്തിയതിയതിനാണ് ഉംറ സർവീസ് കമ്പനികൾക്ക് പിഴ ചുമത്തിയത്.

umrah service companies fined as pilgrims didnt left the country before visa expiry
Author
Riyadh Saudi Arabia, First Published Sep 11, 2020, 11:47 PM IST

റിയാദ്: വിദേശങ്ങളിൽ നിന്നെത്തിയ ഉംറ തീർത്ഥാടകർ വിസാ കാലാവധി അവസാനിക്കുന്നതിന് മുൻപ് സൗദി വിടാത്തതിന് സർവീസ് കമ്പനികൾക്ക് പിഴ. മുന്നൂറിലേറെ ഉംറ സർവീസ് കമ്പനികൾക്ക് അറുപത് കോടിയിലേറെ സൗദി റിയാലാണ് പിഴ ചുമത്തിയത്.

വിദേശങ്ങളിൽ നിന്നെത്തിയ ഉംറ തീർത്ഥാടകർ വിസാ കാലാവധി അവസാനിക്കുന്നതിന് മുൻപ് രാജ്യം വിടാഞ്ഞത് ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കാൻ കാലതാമസം വരുത്തിയതിയതിനാണ് ഉംറ സർവീസ് കമ്പനികൾക്ക് പിഴ ചുമത്തിയത്. ഇത്തരത്തിൽ കാലതാമസം വരുത്തിയ  മുന്നൂറിലേറെ ഉംറ സർവീസ് കമ്പനികൾക്ക് അറുപത് കോടിയിലേറെ റിയാലാണ് പിഴ ചുമത്തിയിരിക്കുന്നത്.

വിസാ കാലാവധിക്കുള്ളിൽ സ്വദേശങ്ങളിലേക്ക് മടങ്ങാത്ത ഓരോ തീർത്ഥാടകനും 25000 റിയാൽ എന്ന തോതിലാണ് സർവീസ് കമ്പനികൾ പിഴ അടയ്‌ക്കേണ്ടത്. ജവാസാത് ഡയറക്‌ട്രേറ്റിനെ സമീപിച്ചു പിഴ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹജ്ജ്- ഉംറ മന്ത്രാലയം ഉംറ സർവീസ് കമ്പനികൾക്ക് ഇതിനോടകം നോട്ടീസ് നൽകി. പിഴ അടച്ചില്ലെങ്കിൽ സർവീസ് കമ്പനികൾ അടച്ചുപൂട്ടുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios