റിയാദ്: സൗദി അറേബ്യയിലെ ഒരു പെട്രോള്‍ പമ്പില്‍ ഇന്ധനം നിറയ്ക്കാനെത്തിയവര്‍, ഗ്യാസ് ടാങ്ക് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്ക്. വാഹനങ്ങളില്‍ ഇന്ധനം നിറച്ചുകൊണ്ടിരിക്കെയാണ് മുന്നറിയിപ്പുകളുമൊന്നുമില്ലാതെ പൊടുന്നനെ ഭൂഗര്‍ഭ ഗ്യാസ് ടാങ്ക് പൊട്ടിത്തെറിച്ചത്.  ഡിസംബര്‍ ആറിന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോഴാണ് പുറത്തുവന്നത്.

ജീവനക്കാരും വാഹനങ്ങളില്‍ വന്നവരും പ്രാണരക്ഷാര്‍ത്ഥം ഓടുന്നത് വീഡിയോയില്‍ കാണാം. ഇന്ധനം നിറച്ചുകൊണ്ടിരുന്ന വാഹനങ്ങളില്‍ നിന്ന് ഫ്യുവല്‍ ഹോസ് എടുത്തുമാറ്റുക പോലും ചെയ്യാതെ വാഹനങ്ങളുമായി രക്ഷപെടുന്നവരെയും കാണാം...