ദുബൈ: 'ഫൈനല്‍ കോള്‍' പ്രൊമോഷന്‍ ക്യാമ്പയിനിനായി ഒരു കോടി ദിര്‍ഹം നീക്കിവെച്ചതായി പ്രഖ്യാപിച്ച് യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോ ഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപ്. 20, 000ത്തില്‍പ്പരം ഉല്‍പ്പന്നങ്ങള്‍ക്ക് 90% വരെ വിലക്കുറവ് നല്‍കുന്ന ക്യാമ്പയിനാണ് 'ഫൈനല്‍ കോള്‍'. ഓഹരി ഉടമകള്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ ഗുണകരമാകുന്ന ആകര്‍ഷകവും ഉന്നത നിലവാരവുമുള്ള ഷോപ്പിങ് പരിപാടികള്‍ നടപ്പിലാക്കുക എന്ന യൂണിയന്‍ കോപിന്റെ തന്ത്രപ്രധാനമായ ലക്ഷ്യത്തിന്റെ ഭാഗമാണിത്. സമൂഹത്തിന് നല്‍കുന്ന പിന്തുണയ്ക്കും രാജ്യത്തിന്റെ തന്ത്രപ്രധാനമായതും സാമൂഹികക്ഷേമത്തിലൂന്നിയുള്ളതുമായ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതിനും പുറമെയാണിത്. 

ഈ വര്‍ഷം തുടക്കം മുതല്‍ 2020 അവസാനം വരെ 101 പ്രൊമോഷണല്‍ ക്യാമ്പയിനുകളാണ് യൂണിയന്‍ കോപ് നടപ്പിലാക്കിയിട്ടുള്ളതെന്ന് യൂണിയന്‍ കോപ് ഹാപ്പിനസ് ആന്‍ഡ് മാര്‍ക്കറ്റിങ് വിഭാഗം ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്തകി പറഞ്ഞു. കൊവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ പ്രത്യേക സാഹചര്യത്തിലും യൂണിയന്‍ കോപ് ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കിഴിവ് നല്‍കുന്ന പ്രൊമോഷനുകളും ഡിസ്‌കൗണ്ട് ഓഫറുകളും തുടര്‍ന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓഹരി ഉടമകളുടെയും ഉപഭോക്കതാക്കളുടെയും സമൂഹത്തിന്റെയും പ്രയാസം ലഘൂകരിക്കുകയെന്ന യൂണിയന്‍ കോപിന്റെ തന്ത്രപ്രധാനമായ തീരുമാനം മൂലമാണിതെന്നും ഡോ സുഹൈല്‍ അല്‍ ബസ്തകി വിശദമാക്കി.

2020 ഡിസംബര്‍ 29 മുതല്‍ 2021 ജനുവരി ഒന്നുവരെയാണ് 'ഫൈനല്‍ കോള്‍' ക്യാമ്പയിന്‍ നിലവിലുള്ളത്.യൂണിയന്‍ കോപിന്റെ എല്ലാ ശാഖകളിലും 20, 000 ഉല്‍പ്പന്നങ്ങള്‍ക്കും 200 ഭക്ഷ്യ,ഭക്ഷ്യേതര വിഭവങ്ങള്‍ക്കും 90% വരെ വിലക്കുറവ് ഈ ക്യാമ്പയിനിലൂടെ നല്‍കുന്നു. ഉപഭോക്താക്കളുടെ ആവശ്യങ്ങളും പ്രതീക്ഷകളും നടപ്പാക്കുകയും അതിലൂടെ അവര്‍ക്ക് പരമാവധി ഗുണഫലങ്ങള്‍ ലഭ്യമാക്കുക, ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ചുള്ള യൂണിയന്‍ കോപിന്റെ പദ്ധതികള്‍ സാക്ഷാത്കരിക്കുക, അരി, എണ്ണ, പഞ്ചസാര, മാംസം, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിങ്ങനെയുള്ള അവശ്യ സാധനങ്ങള്‍ക്കും ഇതിന് പുറമെ ഇലക്ട്രിക്കല്‍, ഹൗസ്‌ഹോള്‍ഡ് അപ്ലൈയന്‍സസിനും  വിലക്കിഴിവ് ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പുതിയ ക്യാമ്പയിനിന് യൂണിയന്‍ കോപ് തുടക്കിമട്ടതെന്ന് ഡോ. അല്‍ ബസ്തകി വ്യക്തമാക്കി.