Asianet News MalayalamAsianet News Malayalam

Union Coop : 14 പ്രൊമോഷണല്‍ ക്യാമ്പയിനുകള്‍ക്കായി 1.2 കോടി ദിര്‍ഹം നീക്കി വെച്ച് യൂണിയന്‍ കോപ്

10,000ത്തിലേറെ ഭക്ഷ്യ, ഭക്ഷ്യേതര ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കിഴിവ് നല്‍കുന്ന ക്യാമ്പയിനിന് വേണ്ടി 1.2 കോടി ദിര്‍ഹമാണ് നീക്കിവെച്ചിരിക്കുന്നത്. 
 

Union Coop allocated AED 12 Million towards 14 promotional campaigns
Author
Dubai - United Arab Emirates, First Published Mar 4, 2022, 5:58 PM IST

ദുബൈ: യുഎഇയിലെ (UEA) ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപ് (Union Coop), മാര്‍ച്ച് മാസത്തിലെ പ്രൊമോഷണല്‍ ക്യാമ്പയിനുകള്‍ക്കായി 1.2 കോടി ദിര്‍ഹം നീക്കിവെച്ചു. 10,000ത്തിലേറെ ഭക്ഷ്യ, ഭക്ഷ്യേതര ഉല്‍പ്പന്നങ്ങള്‍ക്കാണ് വിലക്കിഴിവ് ലഭിക്കുക. 

എല്ലാ ശാഖകളിലും ദുബൈയിലെ എല്ലാ സെന്ററുകളിലും കോഓപ്പറേറ്റീവ് വര്‍ഷം മുഴുവന്‍ സ്ഥിരമായി പ്രൊമോഷണല്‍ ക്യാമ്പയിനുകള്‍ തുടങ്ങാറുണ്ടെന്നും ഉപഭോക്താക്കളുടെ സന്തോഷത്തിനും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമുള്ള മാര്‍ക്കറ്റിങ് പദ്ധതിയുടെ ഭാഗമാണിതെന്നും യൂണിയന്‍ കോപ് ഹാപ്പിനസ് ആന്‍ഡ് മാര്‍ക്കറ്റിങ് വിഭാഗം മേധാവി ഡോ. സുഹൈല്‍ അല്‍ ബസ്തകി പറഞ്ഞു. മാര്‍ച്ച് മാസത്തിലെ 14 പ്രൊമോഷണല്‍ ക്യാമ്പയിനുകള്‍ക്കായി 1.2 കോടി ദിര്‍ഹമാണ് യൂണിയന്‍ കോപ് നീക്കിവെച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 10,000ത്തിലേറെ ഭക്ഷ്യ, ഭക്ഷ്യതേര ഉല്‍പ്പന്നങ്ങള്‍ക്കാണ് വിലക്കിഴിവ് ഉള്ളത്. 

മാര്‍ച്ച് മാസത്തിലെ എല്ലാ പ്രൊമോഷണല്‍ ക്യാമ്പയിനുകളും കോഓപ്പറേറ്റീവിന്റെ വാട്‌സാപ്പ് സര്‍വീസ്, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, വെബ്‌സൈറ്റുകള്‍, ടെക്‌സ്റ്റ് മെസേജുകള്‍, സ്മാര്‍ട്ട് ആപ്ലിക്കേഷന്‍, റേഡിയോ, ടെലിവിഷന്‍, പരസ്യങ്ങള്‍ എന്നിവ വഴി പ്രഖ്യാപിക്കുമെന്ന് ഡോ. അല്‍ ബസ്തകി പറഞ്ഞു. പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, പാലുല്‍പ്പന്നങ്ങള്‍, മാംസ്യം, സ്വീറ്റ്‌സ്, സുഗന്ധവ്യജ്ഞനങ്ങള്‍, അരി, എണ്ണ മറ്റ് ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് ക്യാമ്പയിനിലൂടെ വിലക്കിഴിവ് ലഭിക്കും. 

ഇതിന് പുറമെ യൂണിയന്‍ കോപിന്റെ സ്മാര്‍ട്ട് ഓണ്‍ലൈന്‍ സ്‌റ്റോര്‍ വഴി മാര്‍ച്ചിലെ ക്യാമ്പയിനിലെ സാധനങ്ങള്‍ ഉള്‍പ്പെടെ ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്യാനുള്ള സൗകര്യവും കോഓപ്പറേറ്റീവിലുണ്ട്. എക്‌സ്പ്രസ് ഡെലിവറി സര്‍വീസുകള്‍, പിക് അപ് സര്‍വീസുകള്‍, ഹോള്‍സെയില്‍ പര്‍ചേസുകള്‍, ഓഫറുകള്‍ എന്നിങ്ങനെ ഓണ്‍ലൈന്‍ ഷോപ്പിങ് നടപടിക്രമത്തെ മെച്ചപ്പെട്ടതാക്കാനുള്ള എല്ലാ സംവിധാനങ്ങളും യൂണിയന്‍ കോപിന്റെ ശാഖകളിലുണ്ട്. 
 

Follow Us:
Download App:
  • android
  • ios