Asianet News MalayalamAsianet News Malayalam

Union Coop : റമദാനെ വരവേല്‍ക്കാന്‍ യൂണിയന്‍ കോപ്; ഏറ്റവും വലിയ ക്യാമ്പയിനിനായി 18.5 കോടി ദിര്‍ഹം നീക്കിവെച്ചു

30,000 ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ക്കും മറ്റ് ഉല്‍പ്പന്നങ്ങള്‍ക്കും വിലക്കിഴിവ് നല്‍കുന്ന ക്യാമ്പയിനിനായി യൂണിയന്‍ കോപിന്റെ ലാഭവിഹിതത്തില്‍ നിന്ന് 18.5 കോടി ദിര്‍ഹം നീക്കിവെച്ചു. 

Union Coop Allocates AED 185 Million to the Largest Promotion
Author
Dubai - United Arab Emirates, First Published Mar 9, 2022, 8:21 PM IST

ദുബൈ: യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപ് (Union Coop), 30, 000ത്തിലധികം അവശ്യ ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കിഴിവ് നല്‍കുന്ന പ്രൊമോഷന് വേണ്ടി 18.5 കോടി ദിര്‍ഹം നീക്കിവെച്ചതായി പ്രഖ്യാപിച്ചു. യുഎഇ വിപണിയില്‍, പ്രത്യേകിച്ച് ദുബൈ (Dubai) എമിറേറ്റില്‍, സമൂഹത്തിന് തിരികെ നല്‍കിക്കൊണ്ട് തന്നെ സാമ്പത്തിക സംരംഭങ്ങള്‍ക്ക് തുടക്കമിടുകയും അതുവഴി രാജ്യത്തെ ഇതേ മേഖലയിലെ എതിരാളികളെ കൂടി ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കിഴിവ് നല്‍കുന്നതിലേക്ക് എത്തിക്കുകയും, അതിലൂടെ റമദാനിലെ (Ramadan) പുണ്യമാസത്തില്‍ പോസിറ്റീവായ പ്രതിഫലനമുണ്ടാക്കുകയുമാണ് യൂണിയന്‍ കോപ് ലക്ഷ്യമിടുന്നത്. 

റമദാനിലെ തയ്യാറെടുപ്പുകള്‍ പ്രഖ്യാപിക്കാനായി യൂണിയന്‍ കോപ് സംഘടിപ്പിച്ച വാര്‍ഷിക വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. യൂണിയന്‍ കോപ് സിഇഒ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ ഫലസി, വിവിധ ഡിവിഷനിലെയും വിഭാഗങ്ങളിലെയും മേധാവികള്‍, യൂണിയന്‍ കോപിലെ മാനേജര്‍മാര്‍, ജീവനക്കാര്‍, മാധ്യമ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. 

റമദാന്‍ മാസത്തില്‍ പ്രൊമോഷണല്‍ ക്യാമ്പയിനുകളിലൂടെ ഉല്‍പ്പന്നങ്ങളുടെ വില നിലനിര്‍ത്തുന്നതില്‍ പ്രധാന ഘടകമാകുന്നതില്‍ സന്തോഷമുണ്ടെന്ന് യൂണിയന്‍ കോപ് സിഇഒ പറഞ്ഞു. 30,000 ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ക്കും മറ്റ് ഉല്‍പ്പന്നങ്ങള്‍ക്കും വിലക്കിഴിവ് നല്‍കുന്ന ക്യാമ്പയിനിനായി യൂണിയന്‍ കോപിന്റെ ലാഭവിഹിതത്തില്‍ നിന്ന് 18.5 കോടി ദിര്‍ഹം നീക്കിവെച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹോള്‍സെയില്‍ വിലയില്‍ നിരവധി ഉല്‍പ്പന്നങ്ങള്‍ നല്‍കും. 

Union Coop Allocates AED 185 Million to the Largest Promotion

ദുബൈയിലെ യൂണിയന്‍ കോപിന്റെ എല്ലാ ശാഖകളിലും കൊമേഴ്‌സ്യല്‍ സെന്ററുകളിലും ക്യാമ്പയിന്‍ ലഭ്യമാണ്. 23 ശാഖകളും നാല് കൊമേഴ്‌സ്യല്‍ കേന്ദ്രങ്ങളും ഇതില്‍പ്പെടുന്നുൂ. മാര്‍ച്ച് 13 മുതല്‍ മേയ് മൂന്ന് വരെ 52 ദിവസത്തേക്കാണ് ക്യാമ്പയിനുള്ളത്. 2022ലെ ഏറ്റവും വലിയ ഡിസ്‌കൗണ്ട് ക്യാമ്പയിനായാണ് ഇത് കണക്കാക്കപ്പെടുന്നതെന്ന് യൂണിയന്‍ കോപ് സിഇഒ വ്യക്തമാക്കി. 75 ശതമാനം വരെയാണ് ക്യാമ്പയിനില്‍ വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉപഭോക്താക്കളുടെ ബാധ്യത കുറയ്ക്കുക, നിരവധി ഉല്‍പ്പന്നങ്ങള്‍ ഓഫറില്‍ ഉള്‍പ്പെടുത്തുന്നതില്‍ കോഓപ്പറേറ്റീവ് പുലര്‍ത്തുന്ന ജാഗ്രത, ഉന്നത നിലവാരവും മിതമായ വിലയും ഉറപ്പാക്കുന്നത് എന്നിവയാണ് യൂണിയന്‍ കോപ് ചെയ്ത് വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. അരി, മാംസ്യം, പൗള്‍ട്രി, കാന്‍ഡ് ഫുഡ്, പഴവര്‍ഗങ്ങളും പച്ചക്കറികളും, പ്രത്യേക റമദാന്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ളവയാണ് പ്രൊമോഷനിലുള്ളത്.

രാജ്യത്തെ സാംസ്‌കാരിക, ജനസംഖ്യാ വൈവിധ്യങ്ങള്‍ കണക്കിലെടുത്ത് ഇത്തവണ റമദാന്‍ ക്യാമ്പയിനില്‍ നിരവധി ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് അല്‍ ഫലസി ചൂണ്ടിക്കാട്ടി. യൂണിയന്‍ കോപ് പ്രഖ്യാപിച്ച വിലക്കിഴിവ് ഒരിക്കലും ഉല്‍പ്പന്നങ്ങളുടെ നിലവാരത്തെ ബാധിക്കില്ലെന്നും അദ്ദേഹം ഉറപ്പുനല്‍കി. 

സ്മാര്‍ട്ട് ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ വഴിയും വെബ് സ്റ്റോറുകള്‍ വഴിയും ഓര്‍ഡറുകള്‍ നല്‍കാനും പര്‍ച്ചേസ് ചെയ്യാനുമുള്ള സൗകരയവുമുണ്ട്. ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ ഈ രീതി വഴി മികച്ച ഷോപ്പിങ് അനുഭവം ആസ്വദിക്കാനും കഴിയും. സ്മാര്‍ട്ട് ഓണ്‍ലൈന്‍ സ്‌റ്റോറുകളിലും വെബ് സ്്‌റ്റോറുകളിലും 40,000 ഉല്‍പ്പന്നങ്ങളാണ് ഓണ്‍ലൈനായി ഏത് സമയവും ലഭ്യമായിട്ടുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. 
 

Follow Us:
Download App:
  • android
  • ios