നദ് അൽ ഷെബ 2,3,4 മേഖലകളിലും ചുറ്റുമുള്ളവർക്കും ശാഖ പ്രയോജനപ്പെടുത്താനാകും.

യൂണിയൻ കോപ് ദുബായ് നദ് അൽ ഷെബ മാളിൽ പുതിയ ഷോറൂം തുടങ്ങി. റീട്ടെയിൽ മേഖലയിലെ പ്രമുഖ ബ്രാൻഡായ യൂണിയൻ കോപിന്റെ 28-ാമത് ശാഖയാണിത്.

യൂണിയൻ കോപ് ചെയർമാൻ മജീദ് ഹമദ് റഹ്മ അൽ ശംസി, സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമി എന്നിവർ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പുതിയ, ആധുനിക രീതിയിലുള്ള ശാഖ യു.എ.ഇയുടെ റീട്ടെയിൽ വികസനത്തിന് ഉതകുന്നതാണെന്ന് അൽ ഹഷെമി പറഞ്ഞു. ദുബായിലെ ഉപയോക്താക്കളുടെ പ്രതീക്ഷകൾക്ക് അനുസരിച്ച് പ്രവർത്തന മികവ് പുലർത്താൻ തങ്ങൾക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

നദ് അൽ ഷെബ 2,3,4 മേഖലകളിലും ചുറ്റുമുള്ളവർക്കും ശാഖ പ്രയോജനപ്പെടുത്താനാകും.