Asianet News MalayalamAsianet News Malayalam

സ്‍മാര്‍ട്ട് പ്രൊമോഷന്‍ ക്യാമ്പയിനില്‍ ലെക്സസ് കാര്‍ സ്വന്തമാക്കിയ വിജയിയെ പ്രഖ്യാപിച്ച് യൂണിയന്‍കോപ്

പ്രൊമോഷണല്‍ ക്യാമ്പയിന്‍ കാലയളവില്‍ ആഴ്ച തോറും നടന്ന നറുക്കെടുപ്പിലൂടെ ഐഫോണുകളും അവസാന നറുക്കെടുപ്പിലൂടെ ഗ്രാന്റ് പ്രൈസായ ലെക്സസ് ഐ.എസ് 300 ആഡംബര കാറുമാണ് വിജയികള്‍ക്ക് നല്‍കിയത്.

Union Coop announces the Winner of its Smart Promotion Campaign
Author
Dubai - United Arab Emirates, First Published Oct 25, 2021, 5:26 PM IST
  • Facebook
  • Twitter
  • Whatsapp

ദുബൈ: യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍കോപ് തങ്ങളുടെ സ്‍മാര്‍ട്ട് പ്രൊമോഷന്‍ നറുക്കെടുപ്പിലെ ഗ്രാന്റ് പ്രൈസായ ലെക്സസ് ഐ.എസ് 300 സ്വന്തമാക്കിയ വിജയിയെ പ്രഖ്യാപിച്ചു. 'മോര്‍ ഓഫ് എവരിതിങ്' എന്ന പേരില്‍ ഓണ്‍ലൈന്‍ സ്റ്റോറിലൂടെ (മൊബൈല്‍ ആപ്ലിക്കേഷന്‍) സെപ്‍റ്റംബറില്‍ പ്രഖ്യാപിച്ച ക്യാമ്പയിന്‍ ഒക്ടോബര്‍ പകുതി വരെ നീണ്ടുനിന്നിരുന്നു. ഓരോ ആഴ്ചയിലും വിജയികളായവര്‍ക്ക് ആകെ നാല് ഐഫോണ്‍ 12ഉം ഒരു ഭാഗ്യവാന് ക്യാമ്പയിനിന്റെ അവസാനത്തില്‍ ലെക്സസ് ഐ.എസ് 300 കാറുമാണ് സമ്മാനിച്ചത്. സ്‍മാര്‍ട്ട് ഷോപ്പിങിന് ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് പ്രഖ്യാപിത ഉപാധികളും നിബന്ധനകളും പാലിച്ചുകൊണ്ടും സാമൂഹിക പ്രതിബന്ധത അടിസ്ഥാനപ്പെടുത്തിയുമായിരുന്നു ക്യാമ്പയിന്‍ സംഘടിപ്പിക്കപ്പെട്ടത്.

ഗ്രാന്റ് പ്രൈസ് ലെക്സ്സ് ഐ.എസ് 300 കാറിനും സ്‍മാര്‍ട്ട്ഫോണിനും അവകാശിയെത്തേടിയുള്ള നറുക്കെടുപ്പ് അല്‍ വര്‍ഖ മാളില്‍ വെച്ച് ഒക്ടോബര്‍ 24 ഞായറാഴ്ചയാണ് നടന്നത്. ദുബൈ അധികൃതര്‍ നിഷ്‍കര്‍ഷിച്ച നിയമപരമായ നിബന്ധനകളും നടപടികളും പാലിച്ചുകൊണ്ടായിരുന്നു നറുക്കെടുപ്പ്‍. ദുബൈ ഇക്കണോമിക് ഡെവലപ്‍മെന്റ് വകുപ്പിലെ ഫീല്‍ഡ് കണ്‍ട്രോള്‍ സെക്ഷന്‍ മാനേജര്‍ ഇബ്രാഹീം ഷഹിന്റെ മേല്‍നോട്ടത്തില്‍ നടന്ന നറുക്കെടുപ്പില്‍ യൂണിയന്‍കോപ് ഡിപ്പാര്‍ട്ട്മെന്റ് മേധാവികളും മാനേജര്‍മാരും ജീവനക്കാരും പങ്കെടുത്തു.

ഞായറാഴ്‍ച നടന്ന നറുക്കെടുപ്പില്‍ മുഹമ്മദ് ഇഷേലി ലക്ഷ്വറി കാറും സമര്‍ ജഹ്ഷാന്‍ ഐഫോണ്‍ 12നും സ്വന്തമാക്കി. നേരത്തെ സെപ്‍റ്റംബര്‍ 15 മുതല്‍ ഒക്ടോബര്‍ 15 വരെ നീണ്ടുനിന്ന കാലയളവില്‍ വിജയികളായവരുടെ പേരുകള്‍ സോഷ്യല്‍ മീഡിയയിലൂടെ യൂണിയന്‍കോപ് പുറത്തുവിട്ടിരുന്നു. ആദ്യ ആഴ്‍ച അബ്‍ദുല്‍ കലേടാവൊയും രണ്ടാം വാരം റംസാന്‍ ബറക്കത്ത് ഫിറോസ്‍ഖാനും മൂന്നാം വാരം കാദ്‍രിയെ കവ്‍ലാകുമാണ് സമ്മാനം നേടിയത്.
Union Coop announces the Winner of its Smart Promotion Campaign

കഴിഞ്ഞ മാസം പ്രഖ്യാപിച്ച സ്‍മാര്‍ട്ട് ക്യാമ്പയിനിലൂടെ യൂണിയന്‍ കോപിന്റെ ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്‍ത് 100 ദിര്‍ഹമിനെങ്കിലും പര്‍ച്ചേസ് ചെയ്യുക വഴി നറുക്കെടുപ്പില്‍ പങ്കെടുക്കാനും ആഡംബര കാറും സ്‍മാര്‍ട്ട്ഫോണുകളും സമ്മാനം നേടാനും ഉപഭോക്താക്കള്‍ക്ക് യൂണിയന്‍കോപ് അവസരമൊരുക്കിയതായി ഹാപ്പിനെസ് ആന്റ് മാര്‍ക്കറ്റിങ് വിഭാഗം ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്‍തകി പറഞ്ഞു. യൂണിയന്‍കോപ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാനും സുസ്ഥിരമായ സ്‍മാര്‍ട്ട് ജീവിതശൈലി പിന്തുടരാനും യൂണിയന്‍കോപിന്റെ ആപ്ലിക്കേഷന്‍ വഴി പര്‍ച്ചേയ്‍സ് ചെയ്യുക വഴി ചില്ലറ വിപണന മേഖലയില്‍ ഗുണപരമായ മാറ്റമുണ്ടാക്കാനും ലക്ഷ്യമിട്ടായിരുന്നു ഈ ക്യാമ്പയിന്‍. എക്സ്പ്രസ് ഡെലിവറി മുതല്‍ ക്ലിക്ക് ആന്റ് കളക്ട് വരെയുള്ള സേവനങ്ങള്‍ ഉപയോഗിക്കാന്‍ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കാനും ഇതിലൂടെ ഉന്നംവെച്ചു. പ്രൊമോഷനല്‍ ക്യാമ്പയിനുകളും ഓഫറുകളും ഉപയോഗപ്പെടുത്താനും സ്‍മാര്‍ട്ട് സ്റ്റോറിലൂടെ യൂണിയന്‍കോപ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന നിര്‍ദേശങ്ങളും വിവരങ്ങളും ഉപയോഗപ്പെടുത്തി ഉന്നത നിലവാരവും മൂല്യവുമുള്ള ഉത്പന്നങ്ങള്‍ തെരഞ്ഞെടുക്കാന്‍ ഉപഭോക്താക്കളെ പ്രാപ്തമാക്കാനും ക്യാമ്പയിനിലൂടെ ലക്ഷ്യമിട്ടു.

ഡിസ്‍കൌണ്ടുകളിലൂടെയും സമ്മാനങ്ങളിലൂടെയും വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന മാര്‍ക്കറ്റിങ് ക്യാമ്പയിനുകള്‍ അവതരിപ്പിക്കാന്‍ യൂണിയന്‍കോപ് എപ്പോഴും ശ്രദ്ധിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ അംഗങ്ങളുമായി സ്ഥിരമായ ആശയവിനിമയവും ഒരു പാലവും നിര്‍മിച്ചെടുക്കാനും മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും ദുബൈയിലെ വിവിധ സ്റ്റോറുകളിലൂടെയും സ്‍മാര്‍ട്ട്ഷോപ്പിങിന് ഉപഭോക്താക്കളെ പ്രേരിപ്പിക്കാനും യൂണിയന്‍കോപ് എപ്പോഴും പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. അത്യാധുനിക ഡിസൈനുകളിലൂടെ ഉപഭോക്താക്കള്‍ക്ക് ആവശ്യവും താത്പര്യവുമുള്ള ഉത്പന്നങ്ങളിലേക്ക് അവരെ എളുപ്പത്തില്‍ എത്തിക്കാനും പ്രത്യേകമായാണ് ഓരോ വിഭാഗവും തയ്യാറാക്കിയിരിക്കുന്നത്. ഉപഭോക്താക്കളെ സന്തോഷിപ്പിക്കുകയെന്ന യൂണിയന്‍കോപിന്റെ താത്പര്യങ്ങള്‍ക്ക് അനുഗുണമായാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്.

'മോര്‍ ഓഫ് എവരിതിങ്' സ്‍മാര്‍ട്ട് ക്യാമ്പയിനിന്റെ ഭാഗമായി നടത്തിയ നറുക്കെടുപ്പിലെ വിജയികളെ ഡോ. സുഹൈല്‍ അല്‍ ബസ്‍തകി അഭിനന്ദിച്ചു. യൂണിയന്‍ കോപിന്റെ സ്‍മാര്‍ട്ട് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്‍തും ദുബൈയില്‍ ഉടനീളമുള്ള ശാഖകള്‍ വഴിയും ഷോപ്പ് ചെയ്‍ത എല്ലാ ഉപഭോക്താക്കളോടും അദ്ദേഹം നന്ദി അറിയിച്ചു. സ്‍മാര്‍ട്ട് ഷോപ്പിങിന് ഉപഭോക്താക്കളെ പ്രേരിപ്പിക്കാനും വിവിധ ഓഫറുകളും വലക്കുറവും ഉപയോഗപ്പെടുത്താന്‍ സഹായിക്കാനും ലക്ഷ്യമിട്ട്  മുന്‍കൂട്ടി പഠനവിധേയമാക്കിയിട്ടുള്ളതും അംഗീകൃതവുമായ രൂപരേഖ പ്രകാരമാണ് യൂണിയന്‍‌കോപിന്റെ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

മികച്ച ടീം വര്‍ക്കും ഡയറക്ടര്‍ ബോര്‍ഡിന്റെ പിന്തുണയും തൊഴില്‍ രീതികള്‍ മെച്ചപ്പെടുത്താനും മികച്ച പ്രകടനം സ്ഥിരമായി കാഴ്‍ചവെയ്‍ക്കാനുമുള്ള  മാനേജ്‍മെന്റിന്റെയും ജീവക്കാരുടെയും പരിശ്രമവുമാണ് യൂണിയന്‍കോപിന്റെ തുടര്‍ച്ചയായ വിജയത്തിന്റെയും വ്യത്യസ്ഥതയുടെയും ലഭിക്കുന്ന അംഗീകാരങ്ങളുടെയും പിന്നിലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്‍മാര്‍ട്ട് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്‍ത് അതിലൂടെ പര്‍ച്ചേയ്സ് ചെയ്യുക വഴി സ്‍മാര്‍ട്ട് ക്യാമ്പയിനിന്റെ ഭാഗമായ എല്ലാ ഉപഭോക്താക്കള്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. വാര്‍ഷികാടിസ്ഥാനത്തിലും നിശ്ചിത ഇടവേളകളിലും ഉപഭോക്താക്കളെ സന്തോഷിപ്പിക്കുന്ന വിവിധ ക്യാമ്പയിനുകള്‍ തുടര്‍ന്നുമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. 

Follow Us:
Download App:
  • android
  • ios