ഓ​ഗസ്റ്റ് ഏഴ് മുതൽ സെപ്റ്റംബർ നാല് വരെ 3,900 സമ്മാനങ്ങൾ ഉപയോക്താക്കൾ‌ക്ക് നേടാനായി.

Union Coop സംഘടിപ്പിച്ച ‘Back to School – 100 PRIZES EVERYDAY’ ക്യാംപെയ്ൻ പൂർത്തിയായി.

Tamayaz App Rewards Program ഉപയോ​ഗിച്ച് ദിവസവും ഉപയോക്താക്കൾക്ക് സമ്മാനങ്ങൾ നേടാൻ അവസരം നൽകുന്നതായിരുന്നു ഈ പരസ്യ ക്യാംപെയ്ൻ. ഓ​ഗസ്റ്റ് ഏഴ് മുതൽ സെപ്റ്റംബർ നാല് വരെ ഇതിലൂടെ 3,900 സമ്മാനങ്ങൾ ഉപയോക്താക്കൾ‌ക്ക് നേടാനായി. സ്കൂളിലേക്ക് തിരികെ പോകുന്ന കുട്ടികൾക്ക് ആവശ്യമായ മുഴുവൻ ഉൽപ്പന്നങ്ങളിലുമായിരുന്നു ഇതിലൂടെ റിവാർ‌ഡുകൾ നൽകിയത്.

ഉപയോക്താക്കൾക്ക് Back to School Tamayaz App Digital Game കളിക്കാൻ ക്ഷണം ലഭിച്ചു. നിരവധി സമ്മാനങ്ങളാണ് പദ്ധതിയുടെ ഭാ​ഗമായി നൽകിയത്. Dubai Parks & Resorts-ലേക്കുള്ള Buy 1 & Get 1 വൗച്ചറുകൾ, 500 ദിർഹം വരെയുള്ള Al Afdhal Digital Card വൗച്ചറുകൾ, Asus ​ഗെയിമിങ് ലാപ്ടോപ്പുകൾ, Apple iPad, Samsung Galaxy S23+ സ്മാർട്ട്ഫോണുകൾ, Epson പ്രിന്ററുകൾ, Sony ഹെഡ്ഫോണുകൾ തുടങ്ങിയവയും സമ്മാനമായി നൽകി. കൂടാതെ ​ഗ്രാൻഡ് പ്രൈസായി 10 ഭാ​ഗ്യശാലികൾക്ക് AED 15,000 വീതം മൂല്യമുള്ള Al Afdhal Digital Cards ലഭിച്ചു.

ക്യാംപെയിനിന്റെ ഭാ​ഗമായി Etihad Mall, Al Barsha Mall എന്നിവിടങ്ങളിൽ ഇന്ററാക്ടീവ് ആക്ടിവിറ്റി സ്റ്റേഷനുകളും ഉണ്ടായിരുന്നു. AED 100-ന് മുകളിൽ ചെലവാക്കിയവർക്ക് Etihad Mall-ലെ Bubble Dome പ്ലേ ഏരിയ ആസ്വദിക്കാൻ കഴിഞ്ഞു. 200-ൽ അധികം കുട്ടികൾക്ക് ഇതിനുള്ള അവസരം ലഭിച്ചു. Al Barsha Mall സന്ദർശിച്ചവർക്ക് കോംപ്ലിമെന്ററിയായി Mumuso Play Area ആക്സസ് ലഭിച്ചു. ഇതിൽ മാസ്കോട്ട് ഷോകളും ​ഗെയിമുകളും കളിക്കാൻ അവസരമുണ്ടായി. 500-ൽ അധികം കുട്ടികൾക്കാണ് ഇതിനുള്ള അവസരം കിട്ടിയത്.