യുഎഇ എന്ന മഹത്തായ രാജ്യം സ്ഥാപിതമാകുന്നതിന് വഴിയൊരുക്കിയ സ്ഥാപക നേതാക്കളായ ശൈഖ് സായിദ്, ശൈഖ് റാഷിദ് എന്നിവരുടെയും  പിന്‍ഗാമികളുടെയും സ്‌നേഹപൂര്‍ണമായ സ്മരണകള്‍ നാമെല്ലാവരും പുതുക്കുന്ന അവസരമാണ് ദേശീയ പതാക ദിനമെന്ന് ഈ ദിനത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി യൂണിയന്‍ കോപ് സിഇഒ എച്ച് ഇ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ ഫലസി പറഞ്ഞു.

ദുബൈ: രാജ്യത്തോടുള്ള മികച്ച നേതൃത്വത്തോടുമുള്ള വിശ്വാസ്യത പ്രകടപ്പിച്ച് വിവിധ ശാഖകളിലും കൊമേഴ്‌സ്യല്‍ സെന്ററുകളിലുമായി 37 പതാകകള്‍ ഉയര്‍ത്തി യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപ്. യുഎഇ ദേശീയ പതാകയുടെ മൂല്യം അനശ്വരമാക്കിയ സ്ഥാപക നേതാക്കളോടും പിന്‍ഗാമികളോടുമുള്ള കൃതജ്ഞത അര്‍പ്പിച്ച് എല്ലാ വര്‍ഷവും യൂണിയന്‍ കോപ് ഈ ദിവസം ആഘോഷിക്കാറുണ്ട്.

യുഎഇ എന്ന മഹത്തായ രാജ്യം സ്ഥാപിതമാകുന്നതിന് വഴിയൊരുക്കിയ സ്ഥാപക നേതാക്കളായ ശൈഖ് സായിദ്, ശൈഖ് റാഷിദ് എന്നിവരുടെയും പിന്‍ഗാമികളുടെയും സ്‌നേഹപൂര്‍ണമായ സ്മരണകള്‍ നാമെല്ലാവരും പുതുക്കുന്ന അവസരമാണ് ദേശീയ പതാക ദിനമെന്ന് ഈ ദിനത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി യൂണിയന്‍ കോപ് സിഇഒ എച്ച് ഇ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ ഫലസി പറഞ്ഞു. ഈ അവസരത്തില്‍ പാരമ്പര്യം കാത്തുസൂക്ഷിക്കുകയും യുഎഇയെ വികസനത്തിന്റെ ഉത്തമ മാതൃകയാക്കി മാറ്റുകയും ചെയ്ത യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍, യുഎഇ വൈസ് പ്രസിനഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ എന്നിവരുടെ നേതൃത്വത്തെ നാം ആദരിക്കുകയാണെന്നും അല്‍ ഫലസി കൂട്ടിച്ചേര്‍ത്തു. 

'യുഎഇ എന്ന വികാരം ഇവിടുത്തെ ജനങ്ങളുടെ ഹൃദയത്തിലൂടെ ഒഴുകുകയാണ്- അതില്‍ പൗരന്മാരും താമസക്കാരും ഉള്‍പ്പെടും. പ്രത്യേകിച്ച് ദേശീയ പതാകയുടെ മാഹാത്മ്യം കാത്തുസൂക്ഷിക്കാനായും ഭരണനേതൃത്വത്തിന്റെ അഭിമാനം ഉയര്‍ത്തുന്നതിനായും സര്‍വ്വവും ത്യജിച്ച ധീര സൈനികര്‍'- എങ്ങനെയാണ് യുഎഇയിലെ ജനങ്ങള്‍ പരമപ്രധാനമായ പങ്കുവഹിച്ചതെന്ന് വിശദമാക്കികൊണ്ട് യൂണിയന്‍ കോപ് സിഇഒ പറഞ്ഞു.

യുഎഇ പൗരന്മാര്‍ക്കും താമസക്കാര്‍ക്കുമിടയിലെ ഐക്യവും ദേശസ്‌നേഹവും പ്രതിഫലിപ്പിക്കാനുള്ള മംഗളകരമായ അവസരമാണ് ദേശീയ പതാക ദിനമെന്ന് യൂണിയന്‍ കോപ് ഹാപ്പിനസ് ആന്‍ഡ് മാര്‍ക്കറ്റിങ് വിഭാഗം ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്തകി പറഞ്ഞു. ഈ ദിവസം നമ്മള്‍ മഹത്തായ രാഷ്ട്രവും അവിടുത്തെ ജനങ്ങളും കടന്നുവന്ന യാത്രയിലേക്ക് പിന്തിരിഞ്ഞു നോക്കുക മാത്രമല്ല, കൂടുതല്‍ ശോഭനമായ ഭാവിക്കായി കടമ നിര്‍വ്വഹിക്കാമെന്ന് നാം പ്രതിജ്ഞയെടുക്കുക കൂടിയാണെന്ന് ഡോ. അല്‍ ബസ്തകി വ്യക്തമാക്കി. 

യുഎഇയുടെ മികച്ച ഭരണനേതൃത്വത്തിന്റെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിനായി അഹോരാത്രം പ്രവര്‍ത്തിക്കുന്ന ദേശീയ സ്ഥാപനമാണ് യൂണിയന്‍ കോപെന്ന് അല്‍ ബസ്തകി കൂട്ടിച്ചേര്‍ത്തു. ഞങ്ങളുടെ വിലപ്പെട്ട ഉപോഭാക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കായി എല്ലാ കൊമേഴ്‌സ്യല്‍ സെന്ററുകളിലും ശാഖകളിലും കൊവിഡ് പ്രതിരോധ നടപടികള്‍ ഉറപ്പാക്കിയ യുഎഇയിലെ തന്നെ ആദ്യത്തെ സ്ഥാപനങ്ങളിലൊന്നാണ് യൂണിയന്‍ കോപെന്നും ഇത് വെളിപ്പെടുത്തുന്നത് യൂണിയന്‍ കോപിന്റെ രാജ്യത്തോടും ജനങ്ങളോടുമുള്ള ഉത്തരവാദിത്ത ബോധമാണ്. ലോക്ക് ഡൗണ്‍ സമയത്തു പോലും മികച്ച ഉല്‍പ്പന്നങ്ങളുടെ വിതരണം ഉറപ്പാക്കിയതിലൂടെ ഉപഭോക്താക്കള്‍ക്ക് ഗുണനിലവാരമുള്ള സാധനങ്ങള്‍ എത്തിച്ചു നല്‍കാന്‍ അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്നെന്നും അല്‍ ബസ്തകി പറഞ്ഞു. ദേശീയ പതാക ഉയര്‍ത്തല്‍ ചടങ്ങിലും എല്ലാ വിധ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചിരുന്നു.