സാമൂഹിക ഉത്തരവാദിത്തം നിറവേറ്റാൻ മുന്നിട്ടിറങ്ങി ദുബായ് ആസ്ഥാനമായുള്ള റീട്ടെയ്ൽ കമ്പനി യൂണിയന്‍ കോപ്

തുര്‍ക്കിയിലും സിറിയയിലും വന്‍നാശം വിതിച്ച ഭൂകമ്പത്തിൽ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായകരമാകുന്ന പദ്ധതി പ്രഖ്യാപിച്ച് യൂണിയന്‍ കോപ്. അവശ്യ ഭക്ഷ്യവസ്തുക്കള്‍ക്കും ഭക്ഷണേതര ഉൽപ്പന്നങ്ങള്‍ക്കും 25% കിഴിവുണ്ട്. ഭൂകമ്പ ബാധിതരെ സഹായിക്കുന്ന മനുഷ്യാവകാശ, ചാരിറ്റി സംഘടനകള്‍ക്ക് ഈ ഇളവ് നേടാനാകും.

ടെന്‍റ്, പുതപ്പ്, കിടക്ക, ടവൽ, മെത്ത, ഡിറ്റര്‍ജന്‍റ്, ഭക്ഷണം തുടങ്ങിയ വിവിധ ഉൽപ്പന്നങ്ങളിൽ ഇളവ് ലഭ്യമാണ്. ഇതോടൊപ്പം അവശ്യ വസ്തുക്കളുടെ പാക്കിങ് ഉൾപ്പെടെയുള്ള കാര്യങ്ങളിലും യൂണിയന്‍ കോപ് സഹകരിക്കും.

സമൂഹത്തിന് നൽകുന്നതിലൂടെ ദാനത്തിന്‍റെ മഹത്വം കൂടുതൽ വ്യക്തമാക്കുകയാണ് യൂണിയന്‍ കോപ് ചെയ്യുന്നത്. എമിറേറ്റ്സിന്‍റെ സമ്പന്നമായ പാരമ്പര്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുകയാണ് തങ്ങളെന്നും യൂണിയന്‍ കോപ് വ്യക്തമാക്കി.