ഷോപ്പിങ്ങിന് കൂടുതൽ ഓപ്ഷനുകൾ നൽകുന്നതിനൊപ്പം തന്നെ പ്രാദേശിക സമ്പദ് വ്യവസ്ഥയിലേക്ക് ഇത് കൂടുതൽ പങ്കും നൽകും.
പ്രാദേശിക എമിറാത്തി കുടുംബ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ പിന്തുണ നൽകാൻ “Bahjat Al Eid” എന്ന പേരിൽ പ്രദർശനം സംഘടിപ്പിച്ച് യൂണിയൻ കോപ്. ജൂൺ ഒന്നിന് ആരംഭിച്ച പ്രദർശനം ജൂൺ അഞ്ചിന് അവസാനിക്കും. പ്രാദേശിക സംരഭകർ, വീടുകളിൽ നിർമ്മിച്ച ഉൽപ്പന്നങ്ങളാണ് പ്രദർശനത്തിൽ ഉണ്ടാകുക.
യൂണിയൻ കോപ് കൊമേഴ്സ്യൽ സെന്ററുകൾക്ക് അകത്ത് പ്രത്യേകം സ്ഥലം ഇതിനായി നീക്കിവച്ചിട്ടുണ്ട്. ഉന്നത ഗുണമേന്മയുള്ള പ്രാദേശിക ഉൽപ്പന്നങ്ങൾ പുതിയ ഷോപ്പിങ് സാഹചര്യത്തിൽ ഉപയോക്താക്കൾക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം.

ഷോപ്പിങ്ങിന് കൂടുതൽ ഓപ്ഷനുകൾ നൽകുന്നതിനൊപ്പം തന്നെ പ്രാദേശിക സമ്പദ് വ്യവസ്ഥയിലേക്ക് ഇത് കൂടുതൽ പങ്കും നൽകും. ഗുണമേന്മ, മികവ് എന്നിവയ്ക്ക് ഒപ്പം സ്വദേശി ഉൽപ്പന്നങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകുന്നവരാണ് ഉപയോക്താക്കളെന്ന് യൂണിയൻ കോപ് പറയുന്നു.
പ്രാദേശിക ഉൽപ്പന്നങ്ങളിൽ ഭക്ഷണസാധനങ്ങൾ, മധുര വിഭവങ്ങൾ, പെർഫ്യൂം, വസ്ത്രങ്ങൾ, കരകൗശലവസ്തുക്കൾ, സമ്മാനങ്ങൾ എന്നിവയുണ്ട്. കോർപ്പറേറ്റ് സാമൂഹിക പ്രതിബദ്ധതയുടെ ഉദാഹരണം കൂടെയാണ് ഈ പ്രദർശനം.


