വില നിയന്ത്രണവും വിലക്കുറവും ഏര്‍പ്പെടുത്തി യൂണിയന്‍ കോപ്. ഡിസംബര്‍ 31 വരെയാണ് 'ലോക്ക്ഡ് പ്രൈസസ്' കിഴിവ് ലഭിക്കുക.

അവശ്യ ഭക്ഷ്യ വസ്തുക്കള്‍ക്കും മറ്റു സാധനങ്ങള്‍ക്കും വില നിയന്ത്രണവും വിലക്കുറവും ഏര്‍പ്പെടുത്തി യൂണിയന്‍ കോപ്. ഡിസംബര്‍ 31 വരെയാണ് 'ലോക്ക്ഡ് പ്രൈസസ്' കിഴിവ് ലഭിക്കുക. മാര്‍ച്ചിൽ തുടങ്ങി ആറ് മാസത്തേക്കായിരുന്നു ലോക്ക്ഡ് പ്രൈസസ് പ്രഖ്യാപിച്ചിരുന്നത്. ഉപയോക്താക്കളുടെ സാമ്പത്തികഭാരം കുറയ്ക്കുകയായിരുന്നു ലക്ഷ്യം.

ഉപയോക്താക്കളുടെ ആവശ്യം കൂടെ പരിഗണിച്ചാണ് പ്രൊമോഷന്‍ ഡിസംബര്‍ വരെ നീട്ടാന്‍ ധാരണയായത്. ക്ലീനിങ് ഉൽപ്പന്നങ്ങള്‍, ഓയിലുകള്‍, പച്ചക്കറി, പഴങ്ങള്‍, പൗൾട്രി, നട്ട്സ്, മത്സ്യം, അരി തുടങ്ങിയ സാധനങ്ങള്‍ കൂടുതലായി പ്രൊമോഷനിൽ ഉൾപ്പെടുത്താനും ധാരണയായി. യൂണിയന്‍ കോപിന്‍റെ എല്ലാ ശാഖകളിലും ഓൺലൈൻ സ്റ്റോറിലും സ്‍മാര്‍ട്ട് ആപ്പിലും സാധനങ്ങള്‍ ലഭ്യമാണ്.

ഷോപ്പിങ് എളുപ്പമാക്കാന്‍ സൈൻ ബോര്‍ഡുകളും ഫ്ലോര്‍ സ്റ്റിക്കറുകളും യൂണിയന്‍ കോപ് അവതരിപ്പിച്ചിട്ടുണ്ട്.