പഴം, പച്ചക്കറി, ജ്യൂസ്, പാലുൽപ്പന്നങ്ങൾ, മാംസം, സുഗന്ധവ്യഞ്ജനം, അരി, പാചകത്തിനുള്ള ഓയിൽ തുടങ്ങിയവയിൽ കിഴിവുകൾ നേടാം.
യൂണിയൻ കോപ് മാർച്ചിൽ തെരഞ്ഞെടുത്ത ഭക്ഷണവസ്തുക്കൾക്കും മറ്റുള്ള ഉൽപ്പന്നങ്ങൾക്കും കിഴിവ് നൽകുന്നു. ഏതാണ്ട് 3,000-ത്തിൽ അധികം ഉൽപ്പന്നങ്ങൾക്ക് 65% വരെ കിഴിവ് നേടാനാകും. ഫിക്സ്ഡ് പ്രൈസ് ഉൽപ്പന്നങ്ങലും അധികം ഡിസ്കൗണ്ടുകളും പ്രതീക്ഷിക്കാം.
എട്ട് പ്രൊമോഷനൽ ക്യാംപെയിനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. മിതമായ നിരക്കിൽ ഉയർന്ന ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ലഭ്യമാക്കാനും റമദാൻ അനുസരിച്ചുള്ള പ്രത്യേക ഉൽപ്പന്നങ്ങളും ഇതിലൂടെ ലഭിക്കും - യൂണിയൻ കോപ് ചീഫ് കമ്മ്യൂണിറ്റി റിലേഷൻസ് ഓഫീസർ സുഹൈൽ അൽ ബസ്തകി പറഞ്ഞു.
മാംസ ഉൽപ്പന്നങ്ങളുടെ പ്രത്യേക വിൽപ്പനയും ഓഫറുകളുടെ ഭാഗമായി യൂണിയൻ കോപ് ദുബായ് ശാഖകളിൽ നടക്കും. വിലക്കയറ്റം നിയന്ത്രിക്കാനും അവശ്യ വസ്തുക്കളിൽ കിഴിവുകൾ നൽകിയിട്ടുണ്ട്. ബ്രാഞ്ചുകളിലൂടെയോ സ്മാർട്ട് ഓൺലൈൻ ആപ്പിലൂടെയോ ഈ ഓഫറുകൾ ഉപയോക്താക്കൾക്ക് നേടാം.
പഴം, പച്ചക്കറി, ജ്യൂസ്, പാലുൽപ്പന്നങ്ങൾ, മാംസം, സുഗന്ധവ്യഞ്ജനം, അരി, പാചകത്തിനുള്ള ഓയിൽ തുടങ്ങിയവയിൽ കിഴിവുകൾ നേടാം.
