Asianet News MalayalamAsianet News Malayalam

യൂണിയന്‍ കോപ് ഇലക്ട്രോണിക് ഓഹരി വ്യാപാര സംവിധാനത്തിന്റെ നവീകരിച്ച പതിപ്പ് പുറത്തിറക്കി

ഓഹരികളുടെ സുരക്ഷിതത്വവും ഇടപാടുകളിലെ സുതാര്യതയും ഉറപ്പുവരുത്താന്‍ അന്താരാഷ്ട്ര ഓഹരി വിപണികള്‍ സ്വീകരിച്ചുപോരുന്ന എല്ലാ സംവിധാനങ്ങളും ഉള്‍പ്പെടുത്തിയാണ് പുതിയ പതിപ്പ് തയ്യാറാക്കിയിരിക്കുന്നതെന്ന് യൂണിയന്‍ കോപ് സിഇഒ ഖാലിദ് അല്‍ ഫലാസി അറിയിച്ചു. 

Union Coop Releases First Update of Its Electronic Share Trading Platform
Author
Dubai - United Arab Emirates, First Published Jul 11, 2019, 3:14 PM IST

ദുബായ്: യുഎഇയിലെ ഏറ്റവും വലിയ ഉപഭോക്തൃ സഹകരണ സ്ഥാപനമായ യൂണിയന്‍ കോഓപറേറ്റീവ് തങ്ങളുടെ ഇലക്ട്രോണിക് ഓഹരി വ്യാപര പ്ലാറ്റ്ഫോമിന്റെ പരിഷ്കരിച്ച പതിപ്പ് പുറത്തിറക്കി. വ്യാപാരം നടക്കുന്ന സമയങ്ങളില്‍ ഓഹരികള്‍ വാങ്ങാനും വില്‍ക്കാനുമുള്ള ഉചിതമായ തീരുമാനമെടുക്കാന്‍ ഓഹരി ഉടമകള്‍ക്ക് പുതിയ സംവിധാനം സഹായകമാവും.

ഓഹരികളുടെ സുരക്ഷിതത്വവും ഇടപാടുകളിലെ സുതാര്യതയും ഉറപ്പുവരുത്താന്‍ അന്താരാഷ്ട്ര ഓഹരി വിപണികള്‍ സ്വീകരിച്ചുപോരുന്ന എല്ലാ സംവിധാനങ്ങളും ഉള്‍പ്പെടുത്തിയാണ് പുതിയ പതിപ്പ് തയ്യാറാക്കിയിരിക്കുന്നതെന്ന് യൂണിയന്‍ കോപ് സിഇഒ ഖാലിദ് അല്‍ ഫലാസി അറിയിച്ചു. കഴിഞ്ഞ മേയില്‍ യൂണിയന്‍ കോപിന്റെ ഇലക്ട്രോണിക് ഓഹരി വ്യാപാര പ്ലാറ്റ്‍ഫോം തുടങ്ങിയതിന് ശേഷം ഓഹരി മൂല്യത്തില്‍ കാര്യമായ മാറ്റമുണ്ടാകാതെ തന്നെ തുടരുകയാണ്. ഓഹരി ഉടമകള്‍ക്ക് സ്വതന്ത്രമായും സുരക്ഷിതമായും ഫലപ്രദമായും വ്യാപാരം നടത്താന്‍ പുതിയ സംവിധാനം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യൂണിയന്‍ കോപ് ഓഹരി വ്യാപരവുമായി ബന്ധപ്പെട്ട് ഓഹരി ഉടമകളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലും ഓഹരി മൂല്യം ഇടിച്ചുകാണിക്കാനും ലക്ഷ്യമിട്ട് ചില ബ്രോക്കര്‍മാര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്ന അഭ്യൂഹങ്ങള്‍ക്ക് തടയിട്ടിട്ടുണ്ട്. പുതിയ സംവിധാനത്തില്‍ ഓഹരി ഉടമകള്‍ക്ക് ഷെയറുകള്‍ വാങ്ങുന്നതും വില്‍ക്കുന്നതുമായി ബന്ധപ്പെട്ടെ തീരുമാനങ്ങളെടുക്കാന്‍ വളരെ വേഗത്തില്‍ സാധിക്കും. ഓഹരി ഉടമകള്‍ക്ക് ഓരോ വ്യാപാര സെഷനിലും ഷെയറുകളുടെ എണ്ണവും അവയുടെ വിലയും ഉള്‍പ്പെടെ ഏറ്റവും മികച്ച വാങ്ങല്‍/വില്‍ക്കല്‍ ഓഡറുകള്‍ കാണാന്‍ സാധിക്കും. ഇവ മനസിലാക്കി തീരുമാനമെടുക്കാനാവുമെന്നും ഖാലിദ് അല്‍ ഫലാസി പറഞ്ഞു.

Follow Us:
Download App:
  • android
  • ios