യുഎഇയിലെ ഏറ്റവും വലിയ ഉപഭോക്തൃ സഹകരണ സ്ഥാപനമായ 'യൂണിയൻ കോപ്പ്'  സോഷ്യൽ നെറ്റ് വർക്കിങ്  വെബ്സൈറ്റായ 'ലിങ്ക്ഡ് ഇൻ' മായി കൈകോർക്കുന്നു. ഇതോടെ പൂർണമായും ഒരു ഡിജിറ്റൽ വിപുലീകരണത്തിനാണ് യൂണിയൻ കോപ്പ് ലക്ഷ്യമിടുന്നത്. ഉപഭോക്തൃ സഹകരണം ലക്ഷ്യമിട്ട് നവീകരിച്ച സ്മാർട്ട് ആപ്ലിക്കേഷനും ഇതോടെ തുടക്കമാവും. 

'ലിങ്ക്ഡ് ഇൻ' മായുള്ള പുതിയ കൂട്ടുകെട്ടിലൂടെ ഡിജിറ്റൽ മേഖലയിൽ യൂണിയൻ കോപ്പിന്റെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്താനാവും. ഇതോടെ പുതിയ പ്രോജക്ടുകൾ, സംരംഭങ്ങൾ തുടങ്ങിയവയിൽ യൂണിയൻ കോപ്പിന്റെ പിന്തുണ പൂർണമായും ഉപയോഗിക്കാൻ സാധിക്കും.

'ലിങ്ക്ഡ് ഇൻ' മായുള്ള യോജിച്ചുള്ള പ്രവർത്തനം തൊഴിൽ അവസരങ്ങൾ ഒരുക്കുന്നതിനും ഡിജിറ്റൽ മേഖലയിലൂടെ കൂടുതൽ ആളുകളിലേക്ക് യൂണിയൻ കോപ്പിന്റെ പ്രവർത്തനങ്ങൾ എത്തിക്കുന്നതിന് സഹായിക്കുമെന്നാണ് കമ്പനി മേധാവികൾ പറയുന്നത്.