അവശ്യ വസ്തുക്കള്‍ക്കും കൺസ്യൂമര്‍ ഉൽപ്പന്നങ്ങള്‍ക്കും ഭക്ഷ്യവസ്തുക്കള്‍ക്കും 65 ശതമാനം വരെ കിഴിവ്

ഈദ് അൽ അധ പ്രമാണിച്ച് അവശ്യ വസ്തുക്കള്‍ക്കും കൺസ്യൂമര്‍ ഉൽപ്പന്നങ്ങള്‍ക്കും ഭക്ഷ്യവസ്തുക്കള്‍ക്കും 65 ശതമാനം വരെ കിഴിവ് പ്രഖ്യാപിച്ച് യൂണിയന്‍ കോപ്. ഉയര്‍ന്ന ഗുണമേന്മയുള്ള ഉൽപ്പന്നങ്ങള്‍ കുറ‍ഞ്ഞ നിരക്കിൽ എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്.

ജൂൺ 23-ന് ഓഫറുകള്‍ ലഭ്യമാകും. ജൂലൈ ആറ് വരെ ഓഫറുകള്‍ ഉണ്ടാകും. എല്ലാ യൂണിയന്‍ കോപ് ബ്രാഞ്ചുകളിലും സ്മാര്‍ട്ട് സ്റ്റോറിലും ആപ്പിലും ഡിസ്കൗണ്ടുകള്‍ ലഭ്യമാണ്. ജൂൺ 20 മുതൽ 28 വരെ ബലി മൃഗങ്ങളെ ഓര്‍ഡര്‍ ചെയ്യാനുള്ള സൗകര്യവും ഉണ്ട്. 

അരി, മാംസം, പോള്‍ട്രി, കാനിൽ ലഭിക്കുന്ന ഭക്ഷണങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവയ്ക്ക് കിഴിവ് ലഭിക്കും. ഫ്രൂട്ട് ബാസ്കറ്റുകള്‍ക്കും ഡിസ്കൗണ്ട് ലഭ്യമാണ്.