പുതിയ ശാഖയുടെ ഉദ്ഘാടനം യൂണിയന്‍ കോപ് ചെയര്‍മാന്‍ മജീദ് ഹമദ് റഹ്‍മ അൽ ഷംസി നിര്‍വഹിച്ചു. യൂണിയന്‍ കോപ് മാനേജിങ് ഡയറക്ടര്‍ അബ്‍ദുള്ള മുഹമ്മദ് റഫീ അൽ ദല്ലാൽ സന്നിഹിതനായിരുന്നു

യു.എ.ഇയിലെ ഏറ്റവും വലിയ കൺസ്യൂമര്‍ കോ-ഓപറേറ്റീവ് യൂണിയന്‍ കോപ് പുതിയ കമ്മ്യൂണിറ്റി റെസിഡെൻഷ്യൽ മാള്‍ തുറന്നു. 

യൂണിയന്‍ കോപ് ഉടമസ്ഥതയിലുള്ള 26-ാമത്തെ ഹൈപ്പര്‍മാര്‍ക്കറ്റ് ബ്രാഞ്ച് ആണ് ഇവിടെ പ്രവര്‍ത്തിക്കുക. ഇതോടൊപ്പം 28 കൊമേഴ്സ്യൽ സ്റ്റോറുകള്‍, 44 റെസിഡെൻഷ്യൽ അപ്പാര്‍ട്ട്‍മെന്‍റുകള്‍ എന്നിവയും പുതിയ സംരംഭത്തിന്‍റെ ഭാഗമാണ്. അൽഹബിയ മേഖലയിൽ 493,977 ചതുരശ്രയടിയിലാണ് നിര്‍മ്മാണം.

പുതിയ ശാഖയുടെ ഉദ്ഘാടനം യൂണിയന്‍ കോപ് ചെയര്‍മാന്‍ മജീദ് ഹമദ് റഹ്‍മ അൽ ഷംസി നിര്‍വഹിച്ചു. യൂണിയന്‍ കോപ് മാനേജിങ് ഡയറക്ടര്‍ അബ്‍ദുള്ള മുഹമ്മദ് റഫീ അൽ ദല്ലാൽ സന്നിഹിതനായിരുന്നു. 

രണ്ട് ബേസ്‍മെന്‍റുകള്‍, രണ്ട് റെസിഡെൻഷ്യൽ ഫ്ലോറുകള്‍, ഹെൽത് ക്ലബ്, മൾട്ടി പര്‍പ്പസ് ഹാള്‍ എന്നിവയും കെട്ടിടത്തിന്‍റെ ഭാഗമാണ്. 249 കാറുകള്‍ക്ക് പാര്‍ക്കിങ് സൗകര്യവുമുണ്ട്. 44 റെസിഡെൻഷ്യൽ അപ്പാര്‍ട്ട്മെന്‍റുകള്‍ 1 BHK, 2 BHK to 3 BHK സൗകര്യത്തിൽ ലഭ്യമാണ്. നീന്തൽ കുളം, ഗെയിമിങ് ഏരിയ, ടെറസ് എന്നിവയും അധിക സൗകര്യങ്ങളായുണ്ട്.