ഫുർജാൻ ദുബായ് പദ്ധതിക്കൊപ്പമാണ് യൂണിയൻ കോപ് ചേർന്നത്

യു.എ.ഇയിൽ അടുത്തിടെയുണ്ടായ പ്രതികൂല കാലാവസ്ഥയിൽ സർക്കാർ നടത്തിയ രക്ഷാപ്രവർത്തനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് യൂണിയൻ കോപ്. ഫുർജാൻ ദുബായ് പദ്ധതിക്കൊപ്പമാണ് യൂണിയൻ കോപ് ചേർന്നത്. അൽ റഷീദിയ, അൽ ബർഷ സൗത്ത് തുടങ്ങിയ കേന്ദ്രങ്ങളിലുള്ള കുടുംബങ്ങൾക്ക് യൂണിയൻ കോപ് ഇടപെട്ട അവശ്യ വസ്തുക്കൾ എത്തിച്ചു നൽകി. കോർപ്പറേറ്റ് സാമൂഹ്യ പ്രതിബദ്ധത പദ്ധതികളുടെ ഭാ​ഗമായാണ് ഈ ഉദ്യമത്തിൽ യൂണിയൻ കോപ് പങ്കുചേർന്നത്.