തുണിത്തരങ്ങള്‍, ഇലക്ട്രോണിക്‌സ് ഉല്‍പന്നങ്ങള്‍, ഫര്‍ണീച്ചര്‍ തുടങ്ങി 79ഷോപ്പുകളും 69 കിയോസ്‌കുകളും അല്‍ബര്‍ഷ മാളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ രുചി വൈവിധ്യങ്ങളുമായി 12 റസ്റ്റോറന്റുകള്‍ അടങ്ങിയ ഫുഡ് കോര്‍ട്ടും ഇവിടെയുണ്ട്.
ദുബായ്: ഷോപ്പിംഗിനും വിനോദത്തിനും സര്‍ക്കാര്‍ സേവനങ്ങള്‍ക്കും ഒരിടം. അതാണ് ദുബായിലെ അല്‍ബര്‍ഷമാളിനെ ശ്രദ്ധേയമാക്കുന്നത്. യൂണിയന്‍ കോപ് ഹൈപ്പര്‍മാര്‍ക്കറ്റടക്കം മാളുകളിലെ എല്ലാ വാണിജ്യകേന്ദ്രങ്ങളിലും വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. മിതമായ വിലയാണ് മലയാളികളടക്കമുള്ള പ്രവാസികളെ അല്‍ബര്‍ഷ മാളിലേക്കാകര്‍ഷിക്കുന്ന പ്രധാന ഘടകം.
കുട്ടികള്‍ക്ക് കളിച്ചുല്ലസിക്കാന്‍ കിഡി വില്ല എന്ന പേരില്‍ പ്രത്യേക മേഖല തന്നെ മാളിലുണ്ട്. കൊവിഡ് നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് പ്രവര്‍ത്തനം. തുണിത്തരങ്ങള്‍, ഇലക്ട്രോണിക്‌സ് ഉല്‍പന്നങ്ങള്‍, ഫര്‍ണീച്ചര്‍ തുടങ്ങി 79ഷോപ്പുകളും 69 കിയോസ്‌കുകളും അല്‍ബര്‍ഷ മാളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ രുചി വൈവിധ്യങ്ങളുമായി 12 റസ്റ്റോറന്റുകള്‍ അടങ്ങിയ ഫുഡ് കോര്‍ട്ടും ഇവിടെയുണ്ട്.
വിസാ സ്റ്റാമ്പിഗ്, ടൈപ്പിംഗ് തുടങ്ങി സര്‍ക്കാര്‍ സേവനങ്ങളെല്ലാം മാളില്‍ ലഭ്യമാണ്. ആയിരം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള അതിവിശാലമായ പാര്‍ക്കിംഗ് ഏരിയ ഉപഭോക്താക്കള്‍ക്ക് ആശ്വാസമാകും. ചെറിയ ഇടവേളയ്ക്കു ശേഷം രാജ്യത്ത് വീണ്ടും കൊവിഡ് കേസുകള്‍ ഉയര്‍ന്നതോടെ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് ഉപഭോക്താക്കളുടെ സുരക്ഷാ ഉറപ്പുവരുത്താന്‍ എല്ലാ സജ്ജീകരണങ്ങളും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
"
