ബഹ്‌റൈനിലെ മന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായും വിവിധ വിഷയങ്ങളില്‍ അദ്ദേഹം ചര്‍ച്ചകള്‍ നടത്തും.

മനാമ: മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ തിങ്കളാഴ്ച ബഹ്‌റൈനിലെത്തും. ബഹ്‌റൈനിലെ മന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായും വിവിധ വിഷയങ്ങളില്‍ അദ്ദേഹം ചര്‍ച്ചകള്‍ നടത്തും.

Add Asianetnews as a Preferred SourcegooglePreferred

കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ ഇതാദ്യമായാണ് ബഹ്‌റൈന്‍ സന്ദര്‍ശിക്കുന്നത്. ബുധനാഴ്ച വരെ നീളുന്ന സന്ദര്‍ശനത്തില്‍ അദ്ദേഹം ബഹ്‌റൈനിലെ ഇന്ത്യക്കാരുമായി, ആരോഗ്യ, വിദ്യാഭ്യാസ, സേവന മേഖലകളില്‍ ജോലി ചെയ്യുന്നവരും വ്യാപാര മേഖലയിലുള്ളവരുമായും ചര്‍ച്ചകള്‍ നടത്തും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona