അബുദാബി: ട്രാഫിക് ഫൈനുകള്‍ക്ക് 50 ശതമാനം വരെ ഇളവ് അനുവദിക്കുന്ന മൂന്ന് പദ്ധതികള്‍ പ്രഖ്യാപിച്ച് അബുദാബി പൊലീസ്. പിഴകള്‍ ജൂണ്‍ 22ന് മുമ്പ് അടച്ചുതീര്‍ത്താല്‍ 50 ശതമാനം ഇളവ് അനുവദിക്കുന്നതാണ് ഒന്നാമത്തെ പദ്ധതി.

35 ശതമാനം ഇളവ് അനുവദിക്കുന്നതാണ് രണ്ടാമത്തെ പദ്ധതി. നിയമലംഘനം നടന്ന് 60 ദിവസത്തിനകം പിഴ അടച്ചാല്‍ 35 ശതമാനം ഇളവ് ലഭിക്കും. 60 ദിവസത്തിന് ശേഷമാണ് പിഴ അടയ്ക്കുന്നതെങ്കില്‍ 25 ശതമാനമായിരിക്കും ഇളവ്. ഈ വര്‍ഷാവസാനം വരെ ഈ ഇളവ് ലഭിക്കും. അടുത്ത വര്‍ഷം ആദ്യം മുതല്‍ മുഴുവന്‍ തുകയും അടയ്ക്കേണ്ടിവരുമെന്നും അബുദാബി പൊലീസ് അറിയിച്ചു.