ദുബായ്: പ്രമുഖ ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് 90 ശതമാനം വരെ വിലക്കുറവ് പ്രഖ്യാപിച്ച് ദുബായില്‍ വീണ്ടും സൂപ്പര്‍ സെയില്‍ വരുന്നു. നവംബര്‍ 22 മുതല്‍ 24 വരെ മൂന്ന് ദിവസമാണ് മാളുകള്‍ ഉള്‍പ്പെടെ 1500ഓളം വ്യാപാര സ്ഥാപനങ്ങളില്‍ വിലക്കുറവ് ലഭ്യമാകുന്നത്. 

ദുബായ് ടൂറിസം വകുപ്പിന് കീഴിലുള്ള ദുബായ് ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയ്ല്‍ എസ്റ്റാബ്ലിഷ്മെന്റാണ് മൂന്ന് ദിവസത്തെ സൂപ്പര്‍ സെയില്‍ സംഘടിപ്പിച്ചിരിക്കുന്നത്. വസ്ത്രങ്ങള്‍ മുതല്‍ ഗൃഹോപകരണങ്ങള്‍ വരെ വിപുലമായ ശ്രേണിയിലുള്ള ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകും. യുഎഇയിലെ വ്യാപാര മേഖലയ്ക്ക് കൂടുതല്‍ ഉണര്‍വ് പകരാനും ലോകത്തെ പ്രധാന റീട്ടെയില്‍ ഹബ്ബായി ദുബായിയെ മാറ്റാനും ലക്ഷ്യമിട്ടാണ് ടൂറിസം വകുപ്പ് വ്യാപാരോത്സവങ്ങള്‍ സംഘടിപ്പിക്കുന്നത്.