റാസൽഖൈമയിൽ നിന്ന് ഉമ്മുൽ ഖുവൈൻ, ഷാർജ വഴി ദുബൈയിലേക്കും തിരിച്ചുമുള്ള യാത്രക്കാരുടെ യാത്രാ സമയം 45 ശതമാനം വരെ കുറയ്ക്കാൻ സഹായിക്കും. 75 കോടി ചെലവും രണ്ട് വർഷത്തെ നിർമ്മാണ കാലാവധിയുമാണ് പദ്ധതിക്ക് പ്രതീക്ഷിക്കുന്നത്.

അബുദാബി: എമിറേറ്റ്‌സ് റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. റാസൽഖൈമയിൽ നിന്ന് ഉമ്മുൽ ഖുവൈൻ, ഷാർജ വഴി ദുബൈയിലേക്കും തിരിച്ചുമുള്ള യാത്രക്കാരുടെ യാത്രാ സമയം 45 ശതമാനം വരെ കുറയ്ക്കാൻ സഹായിക്കുന്ന എമിറേറ്റ്‌സ് റോഡിന്‍റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചതായി ഊർജ്ജ-അടിസ്ഥാന സൗകര്യ മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു.

ഏകദേശം 750 ദശലക്ഷം ദിർഹം (75 കോടി) ചെലവും രണ്ട് വർഷത്തെ നിർമ്മാണ കാലാവധിയുമാണ് പദ്ധതിക്ക് പ്രതീക്ഷിക്കുന്നത്. അൽ ബദീ ഇന്‍റര്‍ചേഞ്ച് മുതൽ ഉമ്മുൽ ഖുവൈൻ വരെ 25 കിലോമീറ്റർ ദൂരത്തിൽ റോഡ് ഓരോ ദിശയിലും മൂന്ന് ലൈനുകളിൽ നിന്ന് അഞ്ച് ലൈനുകളായി വികസിപ്പിക്കും. ഇതോടെ റോഡിന്‍റെ ശേഷി മണിക്കൂറിൽ 9,000 വാഹനങ്ങളായി വർധിപ്പിക്കും. ഇത് 65 ശതമാനം വർധനവാണ്.

പ്രധാന റോഡിന്റെ ഇരുവശത്തും 3.4 കിലോമീറ്റർ സർവീസ് റോഡുകൾ നിർമിക്കുന്നതിനോടൊപ്പം, ഇന്റർചേഞ്ച് നമ്പർ 7നെ വികസിപ്പിക്കാനും പദ്ധതിയുണ്ട്. ഇതിനായി ആറ് ദിശാസൂചന പാലങ്ങൾ നിർമിക്കും. 12.6 കിലോമീറ്റർ നീളമുള്ള ഈ പാലങ്ങൾക്ക് മണിക്കൂറിൽ 13,200 വാഹനങ്ങളെ ഉൾക്കൊള്ളാൻ സാധിക്കും. രാ​ജ്യ​ത്തെ ഏ​റ്റ​വും കൂ​ടു​ത​ൽ ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ന്ന ഫെ​ഡ​റ​ൽ റോ​ഡു​ക​ളി​ലൊ​ന്നാ​യ എ​മി​റേ​റ്റ്​​സ്​ റോ​ഡി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക്​ കു​റ​യു​ക​യും യാ​ത്ര എ​ളു​പ്പ​മാ​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ്​ പ​ദ്ധ​തി​യെ​ന്ന്​ ഊ​ർ​ജ, അ​ടി​സ്ഥാ​ന സൗ​ക​ര്യ മ​ന്ത്രാ​ല​യം വ്യ​ക്​​ത​മാ​ക്കി. അ​തോ​ടൊ​പ്പം ഗ​താ​ഗ​ത​ക്കു​രു​ക്കു​ക​ൾ കാ​ര​ണ​മാ​യു​ണ്ടാ​കു​ന്ന പാ​രി​സ്ഥി​തി​ക മ​ലി​നീ​ക​ര​ണം കു​റ​യാ​നും ന​വീ​ക​ര​ണം സ​ഹാ​യി​ക്കും. വി​വി​ധ എ​മി​റേ​റ്റു​ക​ൾ ത​മ്മി​ലു​ള്ള ച​ര​ക്കു​ക​ളു​ടെ​യും സേ​വ​ന​ങ്ങ​ളു​ടെ​യും ഒ​ഴു​ക്ക്​ കൂ​ടു​ത​ൽ സു​ഗ​മ​മാ​ക്കാ​നും പ​ദ്ധ​തി ഉ​പ​ക​രി​ക്കും.

എ​മി​റേ​റ്റ്‌​സ് റോ​ഡ് വി​പു​ലീ​ക​ര​ണ​വും ന​വീ​ക​ര​ണ പ​ദ്ധ​തി​യും ഒ​രു റോ​ഡി​ന്റെ വി​ക​സ​നം എ​ന്ന​തി​ലു​പ​രി, അ​തി​വേ​ഗ​ത്തി​ലു​ള്ള ജ​ന​സം​ഖ്യാ വ​ർ​ധ​ന​വി​ന്‍റെ​യും സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യു​ടെ​യും ആ​വ​ശ്യ​മ​നു​സ​രി​ച്ച്​ കൂ​ടു​ത​ൽ വി​ക​സി​ത​വും കാ​ര്യ​ക്ഷ​മ​വും സു​സ്ഥി​ര​വു​മാ​യ ഫെ​ഡ​റ​ൽ റോ​ഡ് ശൃം​ഖ​ല രൂ​പ​പ്പെ​ടു​ത്ത​ലാ​ണെ​ന്ന്​ മ​ന്ത്രാ​ല​യ​ത്തി​ലെ ഫെ​ഡ​റ​ൽ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ പ്രോ​ജ​ക്ട്സ് സെ​ക്ട​റി​ന്റെ അ​സി. അ​ണ്ട​ർ സെ​ക്ര​ട്ട​റി യൂ​സ​ഫ് അ​ബ്ദു​ല്ല പ​റ​ഞ്ഞു.

പദ്ധതിയുടെ പ്രധാന സവിശേഷതകൾ:

റോഡ് വീതി കൂട്ടൽ: ഓരോ ദിശയിലും മൂന്ന് ലൈനുകളിൽ നിന്ന് അഞ്ച് ലൈനുകളായി വികസിപ്പിക്കും.

പാലം നിർമ്മാണം: ഇന്റർസെക്ഷൻ നമ്പർ 7-ൽ 12.6 കിലോമീറ്റർ നീളത്തിൽ ആറ് പുതിയ പാലങ്ങൾ.

ശേഷി വർദ്ധിപ്പിക്കൽ: മണിക്കൂറിൽ 9,000 വാഹനങ്ങൾ കൈകാര്യം ചെയ്യാൻ കഴിയും.

കളക്ടർ റോഡുകൾ: ഇരുവശത്തും 3.4 കിലോമീറ്റർ പുതിയ കളക്ടർ റോഡുകൾ.

ട്രാഫിക് ലൈനുകൾ: 70 കിലോമീറ്റർ പുതിയ ട്രാഫിക് ലൈനുകൾ കൂട്ടിച്ചേർക്കും.