1.2 ട്രില്യൺ ഡോളർ സാമ്പത്തിക ഇടപാടാണ് ഇരു നേതാക്കളും ധാരണയായത്. ഖത്തർ ചരിത്രത്തിലെ ഏറ്റവും വലിയ വിമാന ഇടപാടിലും ഡോണാള്‍ഡ് ട്രംപും ഖത്തര്‍ അമീറും ഖത്തർ അമീറും ഒപ്പുവച്ചു.

ദോഹ: ഖത്തറുമായി വമ്പൻ ഡീലുറപ്പിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. 1.2 ട്രില്യൺ ഡോളർ സാമ്പത്തിക ഇടപാടാണ് ഇരു നേതാക്കളും ധാരണയായത്. ഖത്തർ ചരിത്രത്തിലെ ഏറ്റവും വലിയ വിമാന ഇടപാടിലും ഡോണാള്‍ഡ് ട്രംപും ഖത്തര്‍ അമീറും ഖത്തർ അമീറും ഒപ്പുവച്ചു. ഇരുരാജ്യങ്ങളും തമ്മിൽ പ്രതിരോധ സഹകരണത്തിനും ധാരണയായിട്ടുണ്ട്.

ട്രംപിന്റെ മിഡിൽ ഈസ്റ്റ് സന്ദർശനത്തിനിടെ ഖത്തർ - അമേരിക്ക ബോയിങ് ഡീൽ യഥാർഥ്യമായി. ഖത്തറിന്റെ ദേശീയ വിമാന കമ്പനിയായ ഖത്തർ എയർവേഴ്സാണ് അമേരിക്കൻ വിമാന നിർമാണ കമ്പനിയായ ബോയിങുമായി 160 വിമാനങ്ങൾ വാങ്ങാനുള്ള കരാർ ഒപ്പിട്ടത്. ബോയിങ് സിഇഒ കെല്ലി ഒട്ബെർഗും ഖത്തർ എയർവേയ്സ് സിഇഒ ബദർ മുഹമ്മദ് അൽ മീറുമാണ് രണ്ട് രാഷ്ട്രത്തലവന്മാരുടെയും സാന്നിദ്ധ്യത്തിൽ കരാറിൽ ഒപ്പു വെച്ചത്. 200 ബില്യൻ അമേരിക്കൻ ഡോളർ ചെലവഴിച്ച് 160 ബോയിങ് വിമാനങ്ങളാണ് ഖത്തർ എയർവേയ്സ് വാങ്ങുന്നത്. ബോയിങ് ചരിത്രത്തിലെ ഏറ്റവും വലിയ കരാറാണിതെന്ന് ട്രംപ് പറഞ്ഞു. ഖത്തറുമായുള്ള പ്രതിരോധ സഹകരണ കരാറും അമേരിക്ക ഒപ്പിട്ടു. 

ഗൾഫ് സന്ദർശനത്തിന്റെ ഭാഗമായി ഇന്ന് ഖത്തറിലെത്തിയ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ വരവേല്‍പ്പോടെയാണ് രാജ്യം സ്വീകരിച്ചത്. 22 വ​ർ​ഷ​ത്തി​നു​ശേ​ഷമാണ് ഒരു അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് സ​ന്ദ​ർ​ശ​നത്തിനായി ഖത്തറിലെത്തുന്നത്. ജോ​ർ​ജ് ഡ​ബ്ല്യു ബു​ഷി​ന്റെ 2003ലെ ​സ​ന്ദ​ർ​ശ​ന​ത്തി​നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് പ​ദ​വി​യി​ലി​രി​ക്കു​ന്ന ഒ​രു അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ദോ​ഹ​യി​ലെ​ത്തു​ന്ന​ത്.