വിമാനത്താവള ടെർമിനലിലെത്താൻ ദോഹ മെട്രോ ഉപയോഗിക്കാം
ദോഹ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഖത്തർ സന്ദർശനത്തിന്റെ ഭാഗമായി ഹമദ് വിമാനത്താവളത്തിലേക്കുള്ള റോഡിൽ ഗതാഗത നിയന്ത്രണം. ബുധനാഴ്ച വൈകുന്നേരം അഞ്ചു മണിവരെ വിമാനത്താവളത്തിലേക്കുള്ള റോഡ് അടച്ചതായി എച്ച്.ഐ.എ അറയിച്ചു. യാത്രക്കാരും, സന്ദർശകരും വിമാനത്താവളത്തിലെത്താൻ ദോഹ മെട്രോ ഉപയോഗിക്കണമെന്നും നിർദേശിച്ചു. വിമാനത്താവള ടെർമിനലുമായി മെട്രോ നേരിട്ട് ബന്ധിപ്പിക്കുന്നതിനാൽ യാത്രക്കാർക്ക് എളുപ്പത്തിൽ എത്താൻ കഴിയും.


