Asianet News MalayalamAsianet News Malayalam

ഗള്‍ഫ് മേഖല വീണ്ടും സംഘര്‍ഷത്തിലേക്ക്? കൂടുതല്‍ സൈനികരെ വിന്യസിച്ച് അമേരിക്ക

കുവൈത്തിലേക്കാണ് അധിക സൈനികരെ എത്തിക്കുന്നത്. അമേരിക്കന്‍ സൈനികര്‍ക്കും സംവിധാനങ്ങള്‍ക്കുമെതിരായ വെല്ലുവിളികള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് സേനാബലം കൂട്ടുന്നതെന്ന് പെന്റഗണ്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. 

US to deploy thousands of additional troops to Middle East
Author
Washington D.C., First Published Jan 4, 2020, 12:26 PM IST

വാഷിങ്ടണ്‍: മദ്ധ്യപൂര്‍വദേശത്തേക്ക് മൂവായിരത്തോളം സൈനികരെക്കടി അയക്കുമെന്ന് പെന്റഗണ്‍ അറിയിച്ചു. മേഖലയില്‍ അമേരിക്കന്‍ സേനയ്ക്ക് നേരെയുള്ള വെല്ലുവിളികള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് 82 എയര്‍ബോണ്‍ ഡിവിഷനില്‍ നിന്നുള്ള കൂടുതല്‍ സൈനികരെ അമേരിക്ക എത്തിക്കുന്നത്.

കുവൈത്തിലേക്കാണ് അധിക സൈനികരെ എത്തിക്കുന്നത്. അമേരിക്കന്‍ സൈനികര്‍ക്കും സംവിധാനങ്ങള്‍ക്കുമെതിരായ വെല്ലുവിളികള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് സേനാബലം കൂട്ടുന്നതെന്ന് പെന്റഗണ്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. 82 എയര്‍ബോണ്‍ ഡിവിഷനിലെ ഇമ്മീഡിയറ്റ് റെസ്‍പോണ്‍സ് ഫോഴ്‍സ് (ഐആര്‍ഫ്) ബ്രിഗേഡാണ് കുവൈത്തിലേക്ക് എത്തുന്നത്. ഇതിന് പുറമെ യൂറോപ്പിലുള്ള 173-ാം എയര്‍ബോണ്‍ ബ്രിഗേഡില്‍ നിന്നുള്ള സംഘത്തെയും ലെബനാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ എംബസി സംരക്ഷണങ്ങള്‍ക്കായി അയക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഈയാഴ്ച നേരത്തെ കുവൈത്തിലേക്ക് അയച്ച 750 സൈനികര്‍ക്കൊപ്പം ഇപ്പോള്‍ തീരുമാനിച്ചത് പ്രകാരമുള്ള 3500ഓളം സൈനികരും എത്തുമെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. എന്നാല്‍ ആയിരക്കണക്കിന് സൈനികരെ മദ്ധ്യ പൂര്‍വദേശത്തേക്ക് അമേരിക്ക ഉടന്‍ വിന്യസിക്കുമെന്നും സൈനികര്‍ക്ക് ഇതിന് തയ്യാറെടുക്കാനുള്ള നിര്‍ദേശം നല്‍കിക്കഴിഞ്ഞതായും സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ മേയ് മാസം വരെയുള്ള കണക്കുകള്‍ പ്രകാരം മദ്ധ്യപൂര്‍വദേശത്ത് 14,000 അധിക സേനാ അംഗങ്ങളെ അമേരിക്ക നിയോഗിച്ചിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios