അബുദാബി: മദ്ധ്യപൂര്‍വദേശത്തെ മികച്ച മാര്‍ക്കറ്റിങ് ആന്റ് കമ്മ്യൂണിക്കേഷന്‍ ഉദ്യോഗസ്ഥരുടെ ഫോര്‍ബ്‍സ് പട്ടികയില്‍ ഇടം നേടി ലുലു ഗ്രൂപ്പ് മിഡില്‍ഈസ്റ്റ് സിസിഒ വി നന്ദകുമാര്‍. മേഖലയിലെ 19 രാജ്യങ്ങളില്‍ നിന്നുള്ള വ്യത്യസ്ഥ വ്യവസായങ്ങളിലെയും  ബിസിനസ് സംരംഭങ്ങളിലെയും ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഫോര്‍ബ്‍സ് മാസിക തയ്യാറാക്കിയ പട്ടികയാണ് ഇപ്പോള്‍ പുറത്തുവന്നത്.

50 പേരുടെ പട്ടിയിയില്‍ നാലാം സ്ഥാനത്താണ് എം നന്ദകുമാര്‍. മാസ്റ്റര്‍ കാര്‍ഡ് സീനിയര്‍ വൈസ് പ്രസിഡന്റ് ബിയാട്രിസ് കൊര്‍ണാഷ്യയാണ് പട്ടികയില്‍ ഒന്നാമത്. പെപ്‍സികോ ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ മുസ്‍തഫ ശംസുദീനാണ് രണ്ടാം സ്ഥാനത്ത്. ഉറീഡു ഗ്രൂപ്പ് ചീഫ് കൊമേഴ്‍സ്യല്‍ ഓഫീസര്‍ ആന്‍ഡ്രൂ ക്വാല്‍സെത് മൂന്നാം സ്ഥാനത്തുമാണ്. അറബ് രംഗത്തെ പ്രമുഖരാണ് പട്ടികയില്‍ അധികവും. അന്‍പത് പേരുടെ പട്ടികയില്‍ 22 പേരും വനിതകളാണ്. തിരുവനന്തപുരം സ്വദേശിയായ നന്ദകുമാര്‍ 25 വര്‍ഷത്തോളമാണ് കമ്മ്യൂണിക്കേഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുകയാണ്. 2015 മുതല്‍ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലില്‍ ചീഫ് കമ്മ്യൂണിക്കേഷന്‍ ഓഫീസറാണ് അദ്ദേഹം.

"