Asianet News MalayalamAsianet News Malayalam

ദുബൈയില്‍ ഗര്‍ഭിണികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കി തുടങ്ങി

ഗര്‍ഭകാലം 13 ആഴ്ച കഴിഞ്ഞവര്‍ക്ക് ദുബൈ ഹെല്‍ത്ത് അതോറിറ്റിയുടെ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴിയോ  800342 എന്ന വാട്‌സാപ് നമ്പറിലോ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് വാക്‌സിന്‍ ലഭിക്കുക.

vaccination for pregnant women started in dubai
Author
Dubai - United Arab Emirates, First Published Jul 1, 2021, 10:59 AM IST

ദുബൈ: ഗര്‍ഭിണികള്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചതായി ദുബൈ ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു. ദുബൈ ഹെല്‍ത്ത് അതോറിറ്റിക്ക് കീഴിലുള്ള എല്ലാ കേന്ദ്രങ്ങളിലും ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് ആരംഭിച്ചിട്ടുണ്ട്. ഗര്‍ഭകാലം 13 ആഴ്ച കഴിഞ്ഞവര്‍ക്ക് ദുബൈ ഹെല്‍ത്ത് അതോറിറ്റിയുടെ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴിയോ  800342 എന്ന വാട്‌സാപ് നമ്പറിലോ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് വാക്‌സിന്‍ ലഭിക്കുക. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios