റിയാദ്: സൗദി അറേബ്യയിൽ വിമാന ജോലിക്കാർക്ക് കൊവിഡ് വാക്‌സിൻ കുത്തിവെപ്പ് നിർബന്ധമാക്കുന്നു. രാജ്യത്ത് പ്രവർത്തിക്കുന്ന മുഴുവൻ വിമാന കമ്പനികളിലേയും ജോലിക്കാർക്ക് അടുത്ത മാസം മുതലാണ്‌ കൊവിഡ് വാക്സിനേഷൻ നിർബന്ധമാക്കുന്നത്‌. 

ഇത് സംബന്ധിച്ച നിർദേശം മുഴുവൻ വിമാന കമ്പനികൾക്കും സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി നൽകിയതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. കുത്തിവെപ്പെടുക്കാത്ത വിമാന ജോലിക്കാരുണ്ടെങ്കിൽ എല്ലാ ദിവസവും കോവിഡ് നെഗറ്റീവാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടിവരുമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.