ജൂണ്‍ 27 വരെയുള്ള കണക്കുകള്‍ പ്രകാരം ഒമാനില്‍  8,54,274 പേര്‍ കൊവിഡ് പ്രതിരോധ വാക്‌സിനുകള്‍ സ്വീകരിച്ചതായി ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

മസ്‌കറ്റ്: പതിനെട്ട് വയസ്സും അതിനു മുകളിലും പ്രായമുള്ളവര്‍ക്കുള്ള കൊവിഡ് പ്രതിരോധ വാക്സിന്‍ ജൂലൈ 4 ഞാറാഴ്ച മുതല്‍ നല്‍കി തുടങ്ങുമെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്‌സിനേഷന്‍ ലഭിക്കേണ്ടതിന് താരാസുദ് പ്ലസ് ആപ്ലിക്കേഷന്‍ അല്ലെങ്കില്‍ വെബ്സൈറ്റ് വഴി ഓണ്‍ലൈനിലൂടെ സ്വയം രജിസ്‌ട്രേഷന്‍ നടത്തി മുന്‍കൂട്ടി സേവനം ഉറപ്പാക്കണമെന്നും ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ജൂണ്‍ 27 വരെയുള്ള കണക്കുകള്‍ പ്രകാരം ഒമാനില്‍ 8,54,274 പേര്‍ കൊവിഡ് പ്രതിരോധ വാക്‌സിനുകള്‍ സ്വീകരിച്ചതായി ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona