Asianet News MalayalamAsianet News Malayalam

സൗദിയിലേക്ക് മടങ്ങാനാകാത്ത പ്രവാസികളുടെ ഇഖാമ, റീഎൻട്രി വിസ സൗജന്യമായി പുതുക്കാന്‍ സല്‍മാന്‍ രാജാവ് ഉത്തരവിട്ടു

സൗദിയിലേക്ക് പ്രവേശന വിലക്കുള്ള ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ തൊഴിലാളികളുടെ ഇഖാമയും റീ എൻട്രി വിസയുമാണ് സൗജന്യമായി പുതുക്കാൻ രാജാവ് ഉത്തരവിട്ടത്. 

Validity of iqamas visas of expats stranded in countries facing travel ban to be extended
Author
Riyadh Saudi Arabia, First Published May 24, 2021, 9:25 PM IST

റിയാദ്: കൊവിഡ് രണ്ടാം തരംഗത്തിൽപ്പെട്ട് സൗദി അറേബ്യയിലേക്ക് മടങ്ങിയെത്താൻ കഴിയാതെ വിദേശരാജ്യങ്ങളിൽ കുടുങ്ങിപ്പോയ പ്രവാസികൾക്ക് ഇഖാമയുടെയും റീഎൻട്രി വിസയുടെയും കാലാവധി സൗജന്യമായി നീട്ടി നൽകാൻ സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവിട്ടു. 

സൗദിയിലേക്ക് പ്രവേശന വിലക്കുള്ള ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ തൊഴിലാളികളുടെ ഇഖാമയും റീ എൻട്രി വിസയുമാണ് സൗജന്യമായി പുതുക്കാൻ രാജാവ് ഉത്തരവിട്ടത്. കോവിഡ് കാരണം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ളവർക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശന വിലക്കുണ്ട്. വിസിറ്റ് വിസയും നീട്ടികൊടുക്കും. സൗദി നാഷണൽ ഇൻഫർമേഷൻ സെന്ററിന്റെ (എൻ.ഐ.സി) സഹായത്തോടെ സൗദി പാസ്‍പോർട്ട് ഡയറക്ടറേറ്റ് (ജവാസാത്ത്) ഇതിനാവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കും. സ്വമേധയാ പുതുക്കി നൽകും. 2021 ജൂൺ രണ്ടുവരെ കാലാവധിയുള്ള റീ-എൻട്രി, ഇഖാമ, വിസിറ്റ് വിസ എന്നിവയുടെ കാലാവധിയാണ് നീട്ടുന്നത്. 

Follow Us:
Download App:
  • android
  • ios