Asianet News MalayalamAsianet News Malayalam

വന്ദേഭാരത് രണ്ടാംഘട്ടം: ഒമാനിൽ നിന്ന് 8 വിമാന സർവീസുകൾ; കേരളത്തിലേക്ക് നാലെണ്ണം

സലാലയിൽ നിന്നായിരിക്കും കോഴിക്കോട്ടേക്കുള്ള സർവീസെന്നും തിയ്യതികളും മറ്റു വിശദംശങ്ങളും ഉടൻ പ്രഖ്യാപിക്കുമെന്നും മസ്കറ്റ് ഇന്ത്യൻ എംബസി

vande bharat mission 2nd stage 8 flights from oman
Author
Muscat, First Published May 12, 2020, 8:05 PM IST

മസ്‌കറ്റ്: വന്ദേഭാരത് ദൗത്യത്തിന്റെ രണ്ടാംഘട്ടത്തിൽ ഒമാനിൽ നിന്ന് 8 വിമാന സർവീസുകൾ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് ഉണ്ടാകുമെന്ന് മസ്കറ്റ് ഇന്ത്യൻ എംബസി. ഇവയില്‍ നാല് സര്‍വീസുകള്‍ കേരളത്തിലേക്കായിരിക്കും. കൊച്ചി, തിരുവനന്തപുരം, കണ്ണൂർ, കോഴിക്കോട്, ഡൽഹി, ബാംഗ്ലൂർ, ഹൈദരാബാദ്, ബീഹാർ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ മെയ് 16 മുതൽ ആരംഭിക്കും.

സലാലയിൽ നിന്നായിരിക്കും കോഴിക്കോട്ടേക്കുള്ള സർവീസെന്നും തിയ്യതികളും മറ്റു വിശദംശങ്ങളും ഉടൻ പ്രഖ്യാപിക്കുമെന്നും മസ്കറ്റ് ഇന്ത്യൻ എംബസി അധികൃതർ വ്യക്തമാക്കി.

വന്ദേഭാരത് മിഷന്‍റെ രണ്ടാംഘട്ടത്തിൽ 106 വിമാനങ്ങളാണുള്ളത്. ശനിയാഴ്ച മുതൽ ഈ മാസം 22വരെ തുടരുന്ന ദൗത്യത്തിലാണ് 106 വിമാനങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരളത്തിലേക്ക് 31 വിമാനങ്ങളാണ് ഉള്ളത്. ഗൾഫിൽ നിന്ന് കൊച്ചി, കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് കൂടുതൽ വിമാന സര്‍വ്വീസുകൾ നടത്തും. 

ജക്കാര്‍ത്ത, മനില, ക്വലാലംപൂര്‍, എന്നിവിടങ്ങളിൽ നിന്നും കൊച്ചിയിലേക്ക് സര്‍വ്വീസുണ്ട്. റഷ്യയിൽ നിന്ന് കണ്ണൂരിലേക്ക് ഒരു വിമാന സര്‍വ്വീസ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉക്രെയിനിൽ നിന്ന് കൊച്ചിയിലേക്ക് പ്രത്യേക വിമാനം ഉണ്ടാകും. ലണ്ടൻ, ഡബ്ളിൻ, റോം, എന്നിവിടങ്ങളിൽ നിന്നും കൊച്ചിയിലേക്കുള്ള സര്‍വ്വീസുകളും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വന്ദേഭാരത് മിഷനിൽ അടുത്തയാഴ്ച 106 വിമാനങ്ങൾ; 31 എണ്ണം കേരളത്തിലേക്ക്, റോമിൽ നിന്ന് കൊച്ചിയിലേക്ക് വിമാനം

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഒമ്പത് മരണം കൂടി
 

Follow Us:
Download App:
  • android
  • ios