Asianet News MalayalamAsianet News Malayalam

വന്ദേഭാരത് രണ്ടാം ഘട്ടം: ഒമാനില്‍ കേരളത്തിലേക്കടക്കം എട്ട് വിമാനങ്ങള്‍; സര്‍വീസ് ഈ ദിവസങ്ങളില്‍

വന്ദേഭാരത് ദൗത്യത്തിന്റെ രണ്ടാം ഘട്ടത്തിൽ  ഒമാനിൽ നിന്ന് ഇന്ത്യയിലെ വിവിധ  സംസ്ഥാനങ്ങളിലേക്ക് എട്ട് വിമാന സർവീസുകൾ ഉണ്ടാകുമെന്ന് മസ്കറ്റ് ഇന്ത്യൻ  എംബസി. 

Vande Bharath second phase 8 flights from oman to india
Author
Oman, First Published May 13, 2020, 4:50 PM IST

മസ്കത്ത്: വന്ദേഭാരത് ദൗത്യത്തിന്റെ രണ്ടാം ഘട്ടത്തിൽ  ഒമാനിൽ നിന്ന് ഇന്ത്യയിലെ വിവിധ  സംസ്ഥാനങ്ങളിലേക്ക് എട്ട് വിമാന സർവീസുകൾ ഉണ്ടാകുമെന്ന് മസ്കറ്റ് ഇന്ത്യൻ  എംബസി. ഇതില്‍ കേരളത്തിലേക്ക്  നാല് വിമാന സർവീസുകളാണുണ്ടാവുക.

കൊച്ചി, തിരുവനന്തപുരം, കണ്ണൂർ,   കോഴിക്കോട്,  ദില്ലി, ബാംഗ്ലൂർ, ഹൈദരാബാദ്, ബീഹാർ എന്നിവടങ്ങളിലേക്കുള്ള സർവീസുകൾ മെയ് 16  മുതൽ ആരംഭിക്കും.

സലാലയിൽ നിന്നായിരിക്കും കോഴിക്കോട്ടേക്കുള്ള   സർവീസ്.  മറ്റു വിശദംശങ്ങള്‍ ഉടൻ പ്രഖ്യാപിക്കുമെന്നും മസ്കറ്റ് ഇന്ത്യൻ എംബസി അധികൃതർ വ്യക്തമാക്കി.

Vande Bharath second phase 8 flights from oman to india

വന്ദേഭാരത് മിഷന്‍റെ രണ്ടാംഘട്ടത്തിൽ 106 വിമാനങ്ങളാണുള്ളത്. ശനിയാഴ്ച മുതൽ ഈ മാസം 22വരെ തുടരുന്ന ദൗത്യത്തിലാണ് 106 വിമാനങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരളത്തിലേക്ക് 31 വിമാനങ്ങളാണ് ഉള്ളത്. ഗൾഫിൽ നിന്ന് കൊച്ചി, കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് കൂടുതൽ വിമാന സര്‍വ്വീസുകൾ നടത്തും.

ജക്കാര്‍ത്ത, മനില, ക്വലാലംപൂര്‍, എന്നിവിടങ്ങളിൽ നിന്നും കൊച്ചിയിലേക്ക് സര്‍വ്വീസുണ്ട്. റഷ്യയിൽ നിന്ന് കണ്ണൂരിലേക്ക് ഒരു വിമാന സര്‍വ്വീസ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉക്രെയിനിൽ നിന്ന് കൊച്ചിയിലേക്ക് പ്രത്യേക വിമാനം ഉണ്ടാകും. ലണ്ടൻ, ഡബ്ളിൻ, റോം, എന്നിവിടങ്ങളിൽ നിന്നും കൊച്ചിയിലേക്കുള്ള സര്‍വ്വീസുകളും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios